topbanner
Sunday October 22nd, 2017 - 2:56:am
topbanner

സണ്ണിക്കൊപ്പം അഭിനയിക്കാന്‍ ആമിറിന് പൂര്‍ണ്ണ സമ്മതം

NewsDesk
സണ്ണിക്കൊപ്പം അഭിനയിക്കാന്‍ ആമിറിന് പൂര്‍ണ്ണ സമ്മതം

സണ്ണി ലിയോണിനോടൊപ്പം അഭിനയിക്കാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്ന് ആമിര്‍ ഖാന്‍. മാധ്യമപ്രവര്‍ത്തകന്‍ ബുപേന്ദ്ര ചൗധരി സണ്ണി ലിയോണുമായി നടത്തിയ അഭിമുഖം വിവാദമായ പശ്ചാതലത്തിലാണ് ആമിറിന്റെ പ്രസ്താവന. സണ്ണിലിയോണിന്റെ വ്യക്തിത്വത്തെ അപമാനിക്കുന്ന തരത്തില്‍ ബൂപേധ്ര ചൗധരി നടത്തിയ അഭിമുഖം സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പടെ ചര്‍ച്ചയായിരുന്നു.

ആമിര്‍ ഖാനുമായി ബന്ധപ്പെടുത്തിയുള്ള ചോദ്യം വിമര്‍ശനമേറ്റുവാങ്ങിയിരുന്നു. നിങ്ങള്‍ക്ക് ആമിറുമൊത്ത് അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട്, എന്നാല്‍ അമീറിന് അതിന് താല്‍പ്പര്യമില്ലെങ്കില്‍ അത് തുറന്നുകാണിക്കുന്നത് നിങ്ങളുടെ മോശം ഇമേജിനെയല്ലേ എന്ന തരത്തിലായിരുന്നു ചോദ്യം.

ഇതിനുള്ള മറുപടി ആമിര്‍ ഖാന്‍ തന്നെ ഫേസ്ബുക്കിലൂടെ പറഞ്ഞു, അഭിമുഖത്തിലുട നീളം സണ്ണി വ്യക്തിത്വം കാത്ത്‌സൂക്ഷിച്ചിരുന്നു. സണ്ണി പറഞ്ഞതു പോലെയുള്ള യെസ് തന്നെയാണ് എനിക്കും പറയാനുള്ളത്. എനിക്ക് സണ്ണിലിയോണുമായി അഭിനയിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല, നിങ്ങളുടെ ഭൂതകാലമൊന്നും എന്നെ ബാധിക്കുന്ന വിഷയമേയല്ല. സന്തോഷമായിരിക്കൂ, എന്നാണ് ആമിര്‍ കുറിച്ചത്.

 

Read more topics: amirkhan, sunni ,acting
English summary
amirkhan sunni acting
topbanner topbanner

More News from this section

Subscribe by Email