Monday November 19th, 2018 - 10:43:am
topbanner

ഇനി വള്ളത്തില്‍ പോകാം; അപ്പോള്‍ വിവാദങ്ങള്‍ ഉണ്ടാകില്ലല്ലോയെന്ന് അമലാപോള്‍

rajani v
ഇനി വള്ളത്തില്‍ പോകാം; അപ്പോള്‍ വിവാദങ്ങള്‍ ഉണ്ടാകില്ലല്ലോയെന്ന് അമലാപോള്‍

പോണ്ടിച്ചേരില്‍ വാഹനം രജിസ്റ്റര്‍ചെയ്ത് നികുതിവെട്ടി നടത്തിയ സംഭവത്തില്‍ വിവാദം കൊഴുക്കെ ഇതിനെല്ലാം മറുപടിയുമായി താരം എത്തിയിക്കുകയാണ്. വിവാദങ്ങള്‍ ശക്തമായതോടെ താന്‍ വള്ളത്തിലെ യാത്രയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.അതാകുമ്പോള്‍ ഇനിയാരും നിയമം ലംഘിച്ചെന്ന് പറയില്ലല്ലോ.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു കുടയും പിടിച്ച് തന്റെ വളര്‍ത്തു നായയ്‌ക്കൊപ്പം വള്ളത്തില്‍ പോകുന്ന ചിത്രവും അമല പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.ആഗസ്റ്റില്‍ അമല പോള്‍ ചെന്നൈയില്‍ നിന്ന് വാങ്ങിയ 1.12 കോടി വില വരുന്ന ബെന്‍സ് എസ് ക്‌ളാസ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടി വരുമായിരുന്നു. പോണ്ടിച്ചേരിയില്‍ നികുതി കുറവായതിനാല്‍ 1.25 ലക്ഷം രൂപ മാത്രമാണ് അമലയ്ക്ക് നികുതിയിനത്തില്‍ നല്‍കേണ്ടി വന്നത്. പിന്നീട് കാര്‍ കേരളത്തില്‍ ഉപയോഗിക്കുകയും ചെയ്തതായാണ് ആരോപണം ഉയര്‍ന്നത്.

അമലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
'ചില സമയത്ത് നഗര ജീവിതത്തിന്റെ ഭ്രാന്തതയിലും അനാവശ്യ ഊഹാപോഹങ്ങളില്‍ നിന്നും ഓടി ഒളിക്കണമെന്ന് തോന്നാറുണ്ട്. അതിനാല്‍ തന്നെ ഇപ്പോള്‍ ഞാന്‍ ബോട്ട് യാത്രയാണ് തിരഞ്ഞെടുക്കാറുള്ളത്. നിയമം ലംഘിച്ചെന്ന ആരോപണമെങ്കിലും നേരിടേണ്ടി വരില്ലല്ലോ. ഇക്കാര്യം ഞാന്‍ എന്റെ അഭ്യുദയകാംക്ഷികളുമായി രണ്ടു തവണ ആലോചിക്കേണ്ടതുണ്ടോ'.

 

 

Read more topics: amalapaul, facebook post,answer
English summary
amalapaul facebook post
topbanner

More News from this section

Subscribe by Email