Sunday September 23rd, 2018 - 2:19:am
topbanner

ആരാധകരെ ഞെട്ടിച്ച് അര്‍ധനഗ്നയായി അമലാ പോള്‍

NewsDesk
ആരാധകരെ ഞെട്ടിച്ച് അര്‍ധനഗ്നയായി അമലാ പോള്‍

ചെന്നൈ: മലയാളിയായ നടി അമലാ പോളിന്റെ പുതിയ സിനിമയിലെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ അതിവേഗം വൈറലാകുന്നു. രത്‌ന കുമാര്‍ സംവിധാനം ചെയ്യുന്ന ആടൈ എന്ന സിനിമയിലെ അമലയുടെ ചിത്രമാണ് ആരാധകരെ ഹരംകൊള്ളിക്കുന്നത്.

അര്‍ധനഗ്നയായി ഞെട്ടിക്കുന്ന ഗെറ്റപ്പിലാണ് സിനിമയുടേതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ അമലയെ കാണാനാകുക. സിനിമയില്‍ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നത് പോസ്റ്ററില്‍നിന്നും വ്യക്തം.

കഥാപാത്രങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ചചെയ്യാന്‍ മടികാണിക്കാത്ത നടിയാണ് താനെന്ന് ഒരിക്കല്‍ക്കൂടി അമല തെളിയിക്കുന്നു. അര്‍ദ്ധനഗ്‌നയായി അമല പോള്‍ എത്തുന്ന ഈ പോസ്റ്റര്‍ തമിഴകത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് തീര്‍ച്ച. സിനിമയുടെ കഥ കേട്ട ഉടന്‍ മറ്റുപ്രോജക്ടുകളെല്ലാം വേണ്ടെന്നുവെച്ചാണ് അമല 'ആടൈ' ഏറ്റെടുക്കുന്നത്. ഈ സിനിമ തനിക്കുതന്നെ ചെയ്യണമെന്ന വാശിയും അമലയ്ക്ക് ഉണ്ടായിരുന്നു.

'ആടൈ അസാധാരണമായ തിരക്കഥയാണ്. മനുഷ്യവികാരങ്ങളുടെ പല അവസ്ഥാന്തരങ്ങളെ അഭിനേതാവ് എന്ന നിലയില്‍ ഈ ചിത്രത്തിലൂടെ കൊണ്ടുവരാനാകും. കാമിനി എന്നാണ് ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആ കഥാപാത്രത്തിന്റെ സങ്കീര്‍ണതയില്‍ എനിക്ക് മാത്രമല്ല സുഹൃത്തുക്കള്‍ക്കും പരിഭ്രമമുണ്ട്.'

'രത്‌നകുമാറിന്റെ മേയാതമാന്‍ എന്ന സിനിമ കണ്ടതിന് ശേഷമാണ് എന്റെ ആത്മവിശ്വാസം വര്‍ധിച്ചത്. അദ്ദേഹത്തിന്റെ കഥാപാത്രശൈലിയിലും ആവിഷ്‌കാരത്തിലും വിശ്വാസമുണ്ട്.'-അമല പോള്‍ പറഞ്ഞു.

Read more topics: Amala Paul, Rathna Kumar, movie
English summary
Amala Paul’s character is a metaphor that relates to the society: Rathna Kumar
topbanner

More News from this section

Subscribe by Email