Wednesday January 23rd, 2019 - 12:46:am
topbanner

സ്‌പെഷ്യല്‍ ഡിന്നറിന് ക്ഷണിച്ചപ്പോള്‍ കാര്യം തിരക്കി, നിനക്കറിയില്ലേ, നീ കുട്ടിയൊന്നുമല്ലല്ലോയെന്ന് അഴകേശന്‍; അന്നുണ്ടായ സംഭവത്തെക്കുറിച്ച് അമലപോള്‍ പറയുന്നതിങ്ങനെ

Jikku Joseph
സ്‌പെഷ്യല്‍ ഡിന്നറിന് ക്ഷണിച്ചപ്പോള്‍ കാര്യം തിരക്കി, നിനക്കറിയില്ലേ, നീ കുട്ടിയൊന്നുമല്ലല്ലോയെന്ന് അഴകേശന്‍; അന്നുണ്ടായ സംഭവത്തെക്കുറിച്ച് അമലപോള്‍ പറയുന്നതിങ്ങനെ

നടി അമലാ പോളിനോട് അപമര്യാദയായി പെരുമാറിയ കേസില്‍ വ്യവസായി അഴകേശനും പിന്നാലെ ചെന്നൈയിലുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമയും അറസ്റ്റിലായിരുന്നു. ഇതിനിടെ അമലയുടെ മാനേജറെ മോശക്കാരനാക്കി ചിത്രീകരിച്ച് ചില മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടിരുന്നു. ഈ സാഹചര്യത്തില്‍ വാര്‍ത്ത നിഷേധിച്ച് അന്ന് നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്ന പത്രക്കുറിപ്പ് അമല പോള്‍ പുറത്തിറക്കി.

അന്ന് നടന്ന സംഭവത്തെക്കുറിച്ച് അമലയുടെ വിശദീകരണം ഇങ്ങനെയാണ്

'ജനുവരി 31-ാം തിയതി ചെന്നൈയിലെ ഒരു ഡാന്‍സ് സ്റ്റുഡിയോയില്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവിടെ വന്ന ഒരാള്‍ (ബിസിനസുകാരന്‍ അഴകേശന്‍) തന്നോട് മലേഷ്യന്‍ ഷോയെക്കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ സംസാരിക്കണമെന്ന് മാറ്റി നിര്‍ത്തി. മലേഷ്യയിലെ ഷോയ്ക്ക് ശേഷം സ്‌പെഷല്‍ ഡിന്നറിന് വരണമെന്ന് അയാള്‍ പറഞ്ഞു.

എന്താണ് അന്ന് പ്രത്യേക വിരുന്ന് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ 'നിനക്ക് അറിയില്ലേ, വെറുതെ പറയരുത് നീ കുട്ടിയൊന്നുമല്ലെന്ന് അറിയാം...' എന്ന് പ്രത്യേക രീതിയില്‍ മറുപടി നല്‍കി. ഞാന്‍ പെട്ടന്ന് പൊട്ടിത്തെറിച്ചു. കാരണം ആ സമയത്ത് എന്റെ അടുത്ത് ആരുമില്ലായിരുന്നു. എന്റെ നല്ല മറുപടിക്കായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞ് അയാള്‍ സ്റ്റുഡിയോയുടെ പുറത്ത് നിന്നു.

ഞാന്‍ അപ്പോഴേക്കും സുഹൃത്തുക്കളെ വിളിച്ചു. അരമണിക്കൂര്‍ കഴിഞ്ഞ് അവരെത്തുമ്പോഴും അയാള്‍ അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. അവള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരെ, ഇതൊക്കെ വലിയ വിഷയമാണോ അയാള്‍ പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അയാളെ പിടിച്ചുകെട്ടി ഒരു മുറിയില്‍ അടച്ചു. പിന്നീട് അന്വഷിച്ചപ്പോഴാണ് ഇയാളുടെ സ്ഥിരം പരിപാടിയാണ് ഇതെന്ന് മനസ്സിലായി. മലേഷ്യന്‍ ഷോയില്‍ പങ്കെടുക്കുന്ന എല്ലാ നടിമാരുടെയും നമ്പര്‍ അയാളുടെ മൊബൈലില്‍ ഉണ്ടായിരുന്നു.

പിന്നീട് മാമ്പലം പോലീസ് സ്റ്റേഷനില്‍ അയാളെ ഏല്‍പ്പിച്ചു. പരാതി നല്‍കാന്‍ ഞാന്‍ നേരിട്ട് പോലീസ് സ്റ്റേഷനില്‍ പോയി. അന്വേഷണം തുടരുകയാണ്. ഈ വിഷയവുമായി കൂടുതല്‍ സംസാരിക്കാതിരുന്നത് കേസിനെ ബാധിക്കുമെന്ന് കരുതിയതു കൊണ്ടാണ്. മോശമായ വാര്‍ത്തകള്‍ നല്‍കിയാല്‍ അവര്‍ക്ക് നേരെ മാനനഷ്ടത്തിന് കേസ് കൊടുക്കും.

ഇക്കാര്യത്തില്‍ പെട്ടന്ന് നടപടിയെടുത്ത പോലീസ് നന്ദി. ഇനിയും കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കും. മാത്രമല്ല അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ പൊതുജനങ്ങള്‍ മുന്നില്‍ വെളിപ്പെടുത്തി തനി നിറം പുറത്തുകൊണ്ടു വരണം. ചില മാധ്യമങ്ങള്‍ എന്റെ മാനേജറെക്കുറിച്ച് മോശമായി എഴുതുകയുണ്ടായി. അതിനെതിരെ ഞാന്‍ മാനനഷ്ടത്തിന് പരാതി നല്‍കുമെന്നും അമല പോള്‍ വ്യക്തമാക്കി.

English summary
amala paul shares new details on sexual harassment incident
topbanner

More News from this section

Subscribe by Email