Wednesday May 23rd, 2018 - 4:08:pm
topbanner

കായംകുളം കൊച്ചുണ്ണിയില്‍ നിന്ന് അമല പോളിനെ ഒഴിവാക്കിയതോ ?

suji
കായംകുളം കൊച്ചുണ്ണിയില്‍ നിന്ന് അമല പോളിനെ ഒഴിവാക്കിയതോ ?

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന ചിത്രം അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ കേട്ട പേരാണ് നിവിനും അമല പോളും.എന്നാല്‍ നിവിന്റെ നായികയായി അമല പോളല്ലെന്ന് പുതിയ റിപ്പോര്‍ട്ട് .

ചിത്രത്തില്‍ നിന്ന് അമലയെ ഒഴിവാക്കിയതല്ലെന്നും ചിത്രീകരണത്തിന് എത്താന്‍ സാധിക്കാതിരുന്നതിനാല്‍ സ്വമേധയാ പിന്മാറുകയായിരുന്നുവെന്നുമാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് നല്‍കുന്ന വിശദീകരണം .എന്നാല്‍ ഗ്ലാമറസ് വസ്ത്രങ്ങളുടെ പേരിലും വാഹന രജിസ്‌ട്രേഷന്റെ പേരിലുമെല്ലാം അമല എടുത്ത നിലപാട് വലിയ വിവാദമായിരുന്നു.ഇതെല്ലാം അമലയുടെ ഇമേജിനെയും ബാധിച്ചിരുന്നു.ഇതാണോ കാരണമെന്ന ചോദ്യവും ഉയരുന്നുണ്ട് .

ചിത്രത്തില്‍ അമലാപോളിന് പകരം എസ്ര എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തിയ പ്രീയ ആനന്ദാണ്. 12 കോടിക്കു മുകളിലാണ് കായംകുളം കൊച്ചുണ്ണിയുടെ ബഡ്ജറ്റ് പ്രതീക്ഷിക്കുന്നത്. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ശ്രീലങ്കയാണ്. കേരള കണ്ണാടക അതിര്‍ത്തിയായ രാമാടി ഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.പഴയകാലത്തെ കായംകുളവും പരിസര പ്രദേശങ്ങളും ശ്രീലങ്കയില്‍ പുന:സൃഷ്ടിച്ചായിരിക്കും ചിത്രീകരണം. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന കായംകുളം കൊച്ചുണ്ണി അടുത്ത വര്‍ഷം മാര്‍ച്ചോടെ തീയേറ്ററുകളില്‍ എത്തും.

 

 

Read more topics: amala paul, kayamkulam kochunni
English summary
amala paul is not in kayamkulam kochunni

More News from this section

Subscribe by Email