Sunday July 21st, 2019 - 12:49:pm
topbanner
topbanner

ഹോളി ആഘോഷിച്ച് അമല പോള്‍; ചിത്രങ്ങള്‍ വൈറല്‍

JB
ഹോളി ആഘോഷിച്ച് അമല പോള്‍; ചിത്രങ്ങള്‍ വൈറല്‍

 


ചെന്നൈ: ഈ നിറത്തില്‍ മുങ്ങി നില്‍ക്കുന്ന ഈ സുന്ദരി ആരാണെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം അന്വേഷിക്കുന്നത്. എന്നാല്‍ ഒടുവില്‍ ആളെ കണ്ടു പിടിച്ചിരിക്കുകയാണ്. മലയാളികളുടേയും തെന്നിന്ത്യന്‍ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട അമല പോളാണ് നിറങ്ങളില്‍ മുങ്ങി കുളിച്ച് നില്‍ക്കുന്നത്. ഹോളി ആഘോഷത്തിലായാലും തങ്ങളുടെ ആരാധകര്‍ക്ക് ആശംസ നേരാന്‍ താരം മറന്നിട്ടില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരത്തിന്‍രെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്.

നിറങ്ങള്‍ക്കൊപ്പമുള്ള ആഘോഷത്തില്‍, എന്റെ ഇന്‍സ്റ്റാ കുടുംബത്തെയും ആശംസിക്കുന്നു. ഹാപ്പി ഹോളി.' മാത്രമല്ല ഹോളി എന്ന് കേള്‍ക്കുമ്പോഴേ കടയില്‍ ചെന്ന് ചായങ്ങള്‍ വാരി വിതറുന്നവര്‍ക്കായി ഒരു സന്ദേശം കൂടി നല്‍കുന്നുണ്ട്. താരം ഉപയോഗിച്ചിരിക്കുന്നത് എല്ലാം സമ്പൂര്‍ണ്ണ ജൈവ നിര്‍മ്മിതമാണ്. മഞ്ഞളും, കുങ്കുമവും കൊണ്ടാണ് നിറം പിടിപ്പിച്ചിരിക്കുന്നതെന്നും ചിത്രത്തിനോടൊപ്പം അമല പങ്കുവെയ്ക്കുന്നുണ്ട്.

എന്നാല്‍ താരം മുഖം മറച്ച് പിടിച്ച് ഹോളി ആശംസിച്ചതിന്റെ പിന്നിലെ കാരണം എന്താണെന്നാണ് ആര്‍ക്കും മനസ്സിലാക്കാതത്ത്. ഇതിനെ കുറിച്ച് പ്രേക്ഷകര്‍ ചോദിക്കുന്നുമുണ്ട്. എന്തെങ്കിലും സര്‍പ്രൈസ് നടി കരുതിയിട്ടുണ്ടോ എന്നാണ് ഭൂരിപക്ഷം ഫോളോവേഴ്സും ചോദിക്കുന്നത്. എന്തായാലും താരത്തിന്റെ വ്യത്യസ്തലുക്കിലുള്ള വെറൈറ്റി ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.താരത്തിനും എല്ലവരും ഹോളി ആശംസിച്ചിട്ടുണ്ട്.

 

Read more topics: amala paul, holy celebration,
English summary
amala paul holy celebration
topbanner

More News from this section

Subscribe by Email