Thursday December 13th, 2018 - 1:27:am
topbanner

സ്ത്രീകളെ ഏറ്റവും ബഹുമാനിക്കുന്നത് തെലുങ്ക് സിനിമയെന്ന് അല്ലു അര്‍ജുന്‍

suji
സ്ത്രീകളെ ഏറ്റവും ബഹുമാനിക്കുന്നത് തെലുങ്ക് സിനിമയെന്ന് അല്ലു അര്‍ജുന്‍

സിനിമാ മേഖലയില്‍ വ്യാപകമാണ് മീ ടൂ തരംഗം. എന്നാല്‍ മറ്റു ഭാഷകളെ അപേക്ഷിച്ച് തെലുങ്ക് സിനിമയില്‍ സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതരാണെന്ന് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്‍ പറയുന്നു.വിജയ് ദേവരകൊണ്ട നായകനാകുന്ന ടാക്‌സിവാലയുടെ പ്രീ റിലീസ് ചടങ്ങിനിടെ മീ ടൂ കാമ്പയിനുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അല്ലു.

'പീഡനാനുഭവങ്ങള്‍ മറച്ചുവയ്ക്കാതെ സ്ത്രീകള്‍ തുറന്നു സംസാരിക്കുന്നത് നല്ല മാറ്റമാണെന്ന് ഞാന്‍ കരുതുന്നു. തെലുങ്ക് സിനിമയില്‍ സ്ത്രീകള്‍ താരതമ്യേന സുരക്ഷിതരാണ്. മറ്റ് ഏത് സിനിമാ മേഖലയെ അപേക്ഷിച്ച് നോക്കിയാലും തെലുങ്ക് സിനിമാ മേഖലയാണ് ഏറ്റവും ശുദ്ധം.

ഇവിടെ ജോലി ചെയ്യുന്ന ഏത് വനിതാ സിനിമാ പ്രവര്‍ത്തകരോടും നിങ്ങള്‍ക്ക് ചോദിച്ച് നോക്കാം, അവരും അക്കാര്യം സാക്ഷ്യപ്പെടുത്തും. സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നത് തെലുങ്ക് സിനിമയാണ്' അല്ലു അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

 

Read more topics: allu arjun ,telungu industry
English summary
allu arjun says telungu industry is more safe
topbanner

More News from this section

Subscribe by Email