Friday December 14th, 2018 - 1:22:pm
topbanner

അക്ഷയ് കുമാറിന്റെ മകന്‍ ബോളിവുഡില്‍ എത്തുമോ? താരത്തിന്റെ മറുപടി ഇതാണ്

suji
അക്ഷയ് കുമാറിന്റെ മകന്‍ ബോളിവുഡില്‍ എത്തുമോ? താരത്തിന്റെ മറുപടി ഇതാണ്

മുംബൈ: സാറാ അലി ഖാനും, ജാന്‍വി കപൂറുമൊക്കെ രക്ഷിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തുന്ന കാലമാണ്. ആക്ഷന്‍ ഖിലാഡി അക്ഷയ് കുമാറിന്റെ മകന്‍ ആരവിനും സിനിമാ സ്വപ്നങ്ങളുണ്ടെന്നാണ് കേള്‍വി. അമ്മ ട്വിങ്കിള്‍ ഖന്ന വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ബോളിവുഡ് വിട്ടെങ്കിലും അക്ഷയ് 50ാം വയസ്സിലും തന്റെ ഓരോ സിനിമയിലൂടെയും ബോക്‌സ്ഓഫീസില്‍ പ്രകമ്പനം സൃഷ്ടിക്കുകയാണ്.

ഇതിനിടെയാണ് ആരവിന്റെ ബോളിവുഡ് പ്രവേശനത്തെക്കുറിച്ച് ചോദ്യം ഉയര്‍ന്നത്. എന്നാല്‍ മകന് ഇതിനുള്ള പ്രായമായിട്ടില്ലെന്നാണ് അക്ഷയ് പറയുന്നത്. ഇപ്പോള്‍ പഠനത്തിലാണ് ശ്രദ്ധ. അവന്‍ സിനിമയിലേക്ക് ഇറങ്ങുമോയെന്ന് അറിയില്ല. ഒന്നിനും നിര്‍ബന്ധിക്കാറില്ല, അക്ഷയ് വ്യക്തമാക്കി.

കുട്ടികള്‍ക്ക് അവരുടേതായ നിലപാടുണ്ട്. മുംബൈയിലെ പഠനം കഴിഞ്ഞാല്‍ ലണ്ടനില്‍ തുടര്‍പഠനത്തിന് ഒരുങ്ങുകയാണ് ആരവ്. അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ. മകനെ കൊണ്ട് വലിയ പൊല്ലാപ്പില്ലെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. സ്‌കൂള്‍ തെരഞ്ഞെടുക്കുന്നത് മുതല്‍ അപേക്ഷാ ഫോം വരെ തനിയെ പൂരിപ്പിച്ച് നല്‍കും. ഇതില്‍ ഒപ്പിടുക ഫീസ് നല്‍കുക എന്നത് മാത്രമാണ് തന്റെ ജോലിയെന്നും അക്ഷയ് വ്യക്തമാക്കി.

 

Read more topics: akshay kumars son, bollywood
English summary
akshay kumars son aarav to join bollywood
topbanner

More News from this section

Subscribe by Email