Saturday April 20th, 2019 - 6:17:am
topbanner
topbanner

സെല്‍ഫോണുകള്‍ കൊണ്ട് സൃഷ്ടിച്ച മുഖമുള്ള വില്ലന്‍; 3ഡിയില്‍ 2.0 തകര്‍ക്കുമെന്ന് അക്ഷയ്

suji
സെല്‍ഫോണുകള്‍ കൊണ്ട് സൃഷ്ടിച്ച മുഖമുള്ള വില്ലന്‍; 3ഡിയില്‍ 2.0 തകര്‍ക്കുമെന്ന് അക്ഷയ്

ഏറെ കാത്തിരുന്ന അപ്‌ഡേറ്റുകളാണ് രജനികാന്ത്, അക്ഷയ് കുമാര്‍ ചിത്രമായ 2.0യെക്കുറിച്ച് ഇതിനകം പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇപ്പോള്‍ 2.0-ലെ വില്ലനായ അക്ഷയ് കുമാറിന്റെ കഥാപാത്രത്തെ കാണിക്കുന്ന പോസ്റ്ററാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

അക്ഷയ് തന്റെ ട്വിറ്ററിലൂടെയാണ് ഈ പോസ്റ്റര്‍ പങ്കുവെച്ചത്. 'ഏറ്റവും വലിയ 3ഡി അതിശയത്തിനായി ഒരുങ്ങിക്കൊള്ളൂ, 2.0 ഈ നവംബര്‍ 29നെത്തും', അക്കി കുറിച്ചു. 2010ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ എന്തിരന്റെ രണ്ടാം പതിപ്പാണ് 2.0.

മനുഷ്യനും, മെഷീനും തമ്മിലുള്ള യുദ്ധമാണ് അടിസ്ഥാന കഥ. രജനികാന്ത് ചിട്ടിയെന്ന് പേരുള്ള റോബോട്ടായി വീണ്ടും വരുമ്പോള്‍ അക്ഷയ് കുമാര്‍ ശാസ്ത്രജ്ഞനും, ദി ക്രോ എന്നുപേരുള്ള വില്ലനുമാകുന്നു. മൊബൈല്‍ ഫോണുകള്‍ കൊണ്ടാണ് അക്കിയുടെ മുഖം നിര്‍മ്മിച്ചിട്ടുള്ളത്.

3ഡിയില്‍ ചിത്രീകരിച്ചിട്ടുള്ള ചിത്രത്തിന് 400 കോടിയാണ് മുതല്‍മുടക്ക്. ഇന്ത്യയില്‍ 1500 3ഡി സ്‌ക്രീനുകള്‍ മാത്രമാണുള്ളത്. ശങ്കറിന്റെ സംവിധാനത്തില്‍ ലൈകാ പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം.

 

 

Read more topics: akshay kumar, avatar
English summary
akshay kumars cell phone obsessed avatar gains all attention
topbanner

More News from this section

Subscribe by Email