Wednesday October 17th, 2018 - 8:48:am
topbanner
Breaking News

മീ ടൂ ഇഫക്ട്; സംവിധായകനും സഹനടനും എതിരെ സ്ത്രീകള്‍; അക്ഷയ് കുമാര്‍ ഹൗസ്ഫുള്‍ ചിത്രീകരണം നിര്‍ത്തിവെച്ചു

suji
മീ ടൂ ഇഫക്ട്; സംവിധായകനും സഹനടനും എതിരെ സ്ത്രീകള്‍; അക്ഷയ് കുമാര്‍ ഹൗസ്ഫുള്‍ ചിത്രീകരണം നിര്‍ത്തിവെച്ചു

മീ ടൂ വെളിപ്പെടുത്തലുകളുടെ ഇഫക്ട് ബോളിവുഡില്‍ തുടരുന്നു. ലൈംഗിക വേട്ടക്കാരെന്ന് തെളിഞ്ഞിട്ടുള്ളവര്‍ക്കൊപ്പം ഇനി ജോലി ചെയ്യില്ലെന്ന് സൂപ്പര്‍താരം അക്ഷയ് കുമാര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന ചിത്രം ഹൗസ്ഫുള്‍ 4 സംവിധായകന്‍ സാജിദ് ഖാന്‍, സഹതാരം നാനാ പടേക്കര്‍ എന്നിവര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അക്ഷയുടെ പ്രതികരണം.

നേരത്തെ അക്ഷയ് കുമാറിന്റെ ഭാര്യ ആരോപണങ്ങളില്‍ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. അടുത്തിടെ കേട്ട സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണ്. സ്ത്രീകള്‍ ഇതുവഴിയൊക്കെ കടന്നുപോകേണ്ടി വരുന്നത് ഭയാനകമാണ്. ഹൗസ്ഫുള്ളില്‍ ഉള്‍പ്പെട്ട എല്ലാവരും ഒരു നിലപാട് സ്വീകരിക്കണം, ഇനിയും ഇങ്ങനെ മുന്നോട്ട് പോകാന്‍ കഴിയില്ല, ട്വിങ്കിള്‍ ഖന്ന വ്യക്തമാക്കി.

ഇതിന് ശേഷമാണ് അക്ഷയ് കുമാര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കാന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടത്. ഇത്തരം അക്രമങ്ങളില്‍ കര്‍ശന നടപടി വേണമെന്നും താരം വ്യക്തമാക്കി. ക്രൂരത അനുഭവിച്ചവര്‍ക്ക് നീതി നല്‍കണമെന്നും അക്ഷയ് കൂട്ടിച്ചേര്‍ത്തു.

എന്തായാലും പ്രതിഷേധങ്ങള്‍ ഫലം കണ്ടു. അക്ഷയ് കുമാര്‍ നിലപാട് വ്യക്തമാക്കിയതോടെ ഹൗസ്ഫുള്‍ 4ന്റെ സംവിധായകന്റെ കസേര സാജിദ് ഖാന്‍ ഒഴിഞ്ഞു. എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്ത് നിര്‍മ്മാതാക്കള്‍ക്കും, താരങ്ങള്‍ക്കും മേലുള്ള സമ്മര്‍ദം മനസ്സിലാക്കിയാണ് ഒഴിയുന്നതെന്ന് ഖാന്‍ പറഞ്ഞു. സത്യം പുറത്ത് വരുന്നത് വരെ വിധി പുറപ്പെടുവിക്കരുതെന്നും സാജിദ് ഖാന്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

 

Read more topics: akshay kumar, sajid khan
English summary
akshay kumar stalls housefull 4 shoot sajid khan steps down as director
topbanner

More News from this section

Subscribe by Email