Wednesday February 20th, 2019 - 4:43:am
topbanner

ഒരു വ്യക്തിയെ മാത്രം ലക്ഷ്യം വയ്ക്കുന്ന ആക്രമണം ; അജു വര്‍ഗീസ്

suji
ഒരു വ്യക്തിയെ മാത്രം ലക്ഷ്യം വയ്ക്കുന്ന ആക്രമണം ; അജു വര്‍ഗീസ്

മൈ സ്റ്റോറി സിനിമയ്‌ക്കെതിരെ തുടരുന്ന സൈബര്‍ ആക്രമണങ്ങളില്‍ നിലപാടറിയിച്ച് നടന്‍ അജു വര്‍ഗീസ്. ഒരു വ്യക്തിയെ മാത്രം ഉന്നം വച്ചുള്ള ആക്രമണം ആ മൊത്തം സിനിമയിലേക്കും നടക്കുന്നുവെന്നും ഈ പ്രവണത കുറയ്ക്കണമെന്നും അജു പറയുന്നു.

മൈ സ്റ്റോറി എന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിട്ടുണ്ട്. വളരെ നല്ല അഭിപ്രായം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. പക്ഷെ ഒരു വ്യക്തിയെ മാത്രം ലക്ഷ്യം വച്ചു നടക്കുന്ന ആക്രമണം ഇപ്പോള്‍ സിനിമയിലേക്കും നടക്കുന്നുണ്ട്. ഇതിന്റെ ബഡ്ജറ്റൊക്കെ വളരെ വലുതാണ്.

ആ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത് പോര്‍ച്ചുഗലിലും മറ്റ് വിദേശ നാടുകളിലുമാണ്. നല്ലൊരു പ്രണയ കഥയാണ് സിനിമ പറയുന്നത്. സസ്‌പെന്‍സുണ്ട്. അതുകൊണ്ട് ഈ പ്രവണത ഒന്നു കുറച്ചാല്‍ നല്ലതായിരുന്നു. കാരണം എത്രയോ പേരുടെ പരിശ്രമമാണ് ഈ സിനിമ. എന്റെ എല്ലാ പിന്തുണയും മൈ സ്റ്റോറിക്കുണ്ട്, അജു പറഞ്ഞു.

പ്രിഥ്വിരാജിനേയും പാര്‍വതിയേയും പ്രധാന കഥാപാത്രങ്ങളാക്കി റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത ചിത്രമാണ് മൈ സ്‌റ്റോറി. ചിത്രത്തിനെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടക്കുകയാണ്. പാര്‍വതി കസബ എന്ന ചിത്രത്തെ വിമര്‍ശിച്ചത് മുതല്‍ മൈസ്റ്റോറി ഗാനങ്ങളില്‍ ഉള്‍പ്പെടെ ഒരു വിഭാഗം സൈബര്‍ ആക്രമണം നടത്തിയിരുന്നു.

Viral News

Read more topics: aju varghese,my story, parvathy
English summary
aju varghese support my story
topbanner

More News from this section

Subscribe by Email