Wednesday August 21st, 2019 - 12:19:am
topbanner
topbanner

'ബിജു മേനോനോട് ബഹുമാനവും സ്‌നേഹവും ആരാധനയും എന്നും ഇപ്പോഴും'; പിന്തുണയുമായി അജു വര്‍ഗീസ്

JB
'ബിജു മേനോനോട് ബഹുമാനവും സ്‌നേഹവും ആരാധനയും എന്നും ഇപ്പോഴും'; പിന്തുണയുമായി അജു വര്‍ഗീസ്

 

തൃശ്ശൂരില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടന്‍ ബിജു മേനോന് നേരെ തിരിഞ്ഞ രൂക്ഷമായ സൈബര്‍ ആക്രമണം ഇനിയും അവസാനിച്ചിട്ടില്ല. എന്നാലിപ്പോള്‍ ബിജുവിനോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിച്ച് അജു വര്‍ഗീസ് ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പങ്കു വച്ചിരിക്കയാണ്. 'ഒരു വ്യകതി എന്നനിലയിലും നടന്‍ എന്ന നിലയിലും ബഹുമാനവും സ്‌നേഹവും ആരാധനയും എന്നും ഇപ്പോഴും!' അജുവിന്റെ കുറിപ്പ്.

തൃശ്ശൂരില്‍ നടന്ന 'സുരേഷ് ഗോപിയോടൊപ്പം' എന്ന പരിപാടിയിലാണ് ബിജു മേനോന്റെ പരാമര്‍ശം ഉയര്‍ന്നത്. സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെട്ടാല്‍ തൃശ്ശൂരിന്റെ ഭാഗ്യം എന്നായിരുന്നു ബിജു മേനോന്റെ വാക്കുകള്‍. സുരേഷ് ഗോപിയെ പോലൊരു മനുഷ്യ സ്നേഹിയെ വേറെ കണ്ടിട്ടില്ല. തൃശൂരിന്റെ ജനപ്രതിനിധിയായാല്‍ എന്ത് കാര്യത്തിനും അദ്ദേഹം ഒപ്പമുണ്ടാകും എന്നും ബിജു മേനോന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനെ പാര്‍ട്ടിയുമായി കൂട്ടിച്ചേര്‍ത്താണ് സൈബര്‍ ആക്രമണങ്ങളിലേറെയും. ബിജു മേനോന്റെ ഫേസ്ബുക് പോസ്റ്റുകളുടെ കീഴില്‍ കമന്റുമായി പ്രതിഷേധക്കാര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ വ്യത്യസ്ത രാഷ്രീയ, പാര്‍ട്ടി ചായ്വുള്ള മറ്റു താരങ്ങള്‍ കൂടി മലയാള സിനിമയില്‍ ഉണ്ടെന്നതിനാല്‍ ബിജു മേനോന് നേരെ മാത്രം എന്തിനീ ആക്രമണം എന്ന് ചോദിക്കുന്നവരും കുറവല്ല. ബിജു മേനോനെ പിന്തുണച്ചുള്ള കമന്റുകളും ഉണ്ട്.

 

 

 

Read more topics: aju varghese, support biju menon,
English summary
aju varghese support biju menon
topbanner

More News from this section

Subscribe by Email