topbanner
Friday November 24th, 2017 - 7:40:am
topbanner
Breaking News

രാഷ്ട്രീയം തനിക്ക് ചേരുന്ന മേഖലയല്ലെന്ന് അജിത്ത്

sadu prakash
രാഷ്ട്രീയം തനിക്ക് ചേരുന്ന മേഖലയല്ലെന്ന് അജിത്ത്

തനിക്ക് ചേരാത്ത മേഖലയാണ് രാഷ്ട്രീയം എന്ന് തല അജിത്ത്. തനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഈ വിഷയത്തില്‍ ആരും തന്നെ നിര്‍ബന്ധിക്കരുതെന്നും അജിത്ത് ആവശ്യപ്പെട്ടു. തമിഴ് സൂപ്പര്‍താരങ്ങളായ രജനികാന്ത്, കമല്‍ഹാസന്‍, വിജയ്, വിശാല്‍ തുടങ്ങിയവര്‍ രാഷ്ട്രീയ പ്രവേശനത്തിനായി തയാറെടുപ്പുകള്‍ നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ അജിത്തും രാഷ്ട്രീയത്തിലേക്ക് വരണമെന്ന തല ഫാന്‍സിന്റെ ആഗ്രഹത്തിന് മറുപടി പറയുകയായിരുന്നു അജിത്ത്.

അജിത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ആരാധകര്‍ക്ക് പറയാനുള്ളത്:

നടന്‍ വിജയ്യെക്കാള്‍ ആരാധകര്‍ കൂടുതല്‍ അജിത്തിനാണ്. തമിഴ് ജനങ്ങളുടെ ഇടയില്‍ ഇപ്പോഴും അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ട്. അതുകൊണ്ട് നിരവധി സിനിമകള്‍ ചെയ്ത് നിറയെ സമ്പാദിക്കാം എന്ന് അദ്ദേഹം ഒരിക്കലും ആഗ്രഹിക്കുന്നില്ല.

നിര്‍മാതാവുമായി പുതിയ ചിത്രത്തില്‍ കരാറില്‍ ഏര്‍പ്പെട്ടാല്‍ അദ്ദേഹം തന്റെ ന്യായമായ പ്രതിഫലം ചോദിച്ചുവാങ്ങും. ആ ചിത്രത്തിന്റെ ഷൂട്ട് അവസാനിക്കും വരെ മറ്റു ചിത്രങ്ങളില്‍ അഭിനയിക്കാറില്ല. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതെ ജോലിയും കുടുംബവും മികച്ച രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തിയാണ് തല.

നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രനായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന അജിത്തിന് രാഷ്രീയത്തോട് താല്‍പര്യമില്ല. തുടക്കം മുതല്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മറ്റുതാരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനാല്‍ അദ്ദേഹത്തോടും ആകാംഷയോടെ ഇക്കാര്യം അവതരിപ്പിച്ചു. ' രാഷ്ട്രീയം എനിക്ക് ചേരുന്നതല്ല. ആരോടും മത്സരിച്ച് എന്തും ചെയ്യുമെന്ന മനോഭാവം എനിക്കില്ല'' എന്ന് അജിത്ത് മറുപടി നല്‍കി.

 

Read more topics: politics,not intrested, ajith
English summary
ajith says politics not for me
topbanner topbanner

More News from this section

Subscribe by Email