Sunday September 23rd, 2018 - 8:11:am
topbanner

സമകാലികരില്‍ ഏറ്റവും തലയെടുപ്പുള്ള നേതാവാണ് പുരട്ചി തലൈവിയെന്ന് അജിത്

RAJANI
സമകാലികരില്‍ ഏറ്റവും തലയെടുപ്പുള്ള നേതാവാണ് പുരട്ചി തലൈവിയെന്ന് അജിത്

ചെന്നൈ: പോരാട്ടങ്ങള്‍ സധൈര്യം നേരിട്ട വ്യക്തിയും സമകാലികരില്‍ ഏറ്റവും തലയെടുപ്പുള്ള നേതാവുമായിരന്നു ജയലളിതയെന്നു നടന്‍ അജിത് കുമാര്‍. 'നമുക്കെല്ലാം സ്‌നേഹബഹുമാനങ്ങളുള്ള പുരട്ചി തലൈവി അമ്മയുടെ വിയോഗത്തില്‍ തമിഴ്‌നാട്ടിലെ സഹോദരങ്ങളോടും എഐഎഡിഎംകെ അണികളോടും എന്റെ അഗാധമായ ദുഃഖം അറിയിക്കുന്നു.

വിയോഗവാര്‍ത്ത എനിക്കൊരു ആഘാതമായിരുന്നു. അവരുടെ ആത്മാവിന് നിത്യശാന്തി ഉണ്ടാവട്ടെ.' തീവ്രദുഃഖത്തിന്റെ ഈ സമയത്ത് സര്‍വ്വേശ്വരന്‍ നമുക്ക് ശക്തി പകരട്ടെയെന്നും അജിത് കുറിച്ചു.

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ബള്‍ഗേറിയയില്‍ ആയതിനാല്‍ മരണാനന്തര ചടങ്ങുകള്‍ക്കു നേരിട്ട് എത്താന്‍ കഴിയാത്ത അജിത് കുമാര്‍ സന്ദേശത്തിലൂടെയാണു പുരട്ചി തലൈവിയെ അനുസ്മരിച്ചത്.

Read more topics: ajith, remember, jayalalitha
English summary
ajith remember jayalalitha
topbanner

More News from this section

Subscribe by Email