Sunday November 18th, 2018 - 5:05:am
topbanner

ഇന്ത്യന്‍ 2 ലൂടെ തെന്നിന്ത്യയില്‍ തിളങ്ങാന്‍ അജയ് ദേവ്ഗണ്‍

suji
ഇന്ത്യന്‍ 2 ലൂടെ തെന്നിന്ത്യയില്‍ തിളങ്ങാന്‍ അജയ് ദേവ്ഗണ്‍

കമല്‍ഹാസന്റെ ഇന്ത്യന്‍-2 വിലൂടെ തെന്നിന്ത്യയിലെ ഗംഭീര അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. ഒരു അഭിമുഖത്തിനിടെ കമല്‍ തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് അജയ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലായിരിക്കും ആരംഭിക്കുക എന്നാണ് വിവരം. ബിഗ് ബോസ് തമിഴിന്റെ തിരക്ക് കഴിഞ്ഞാലുടന്‍ കമല്‍ ഇന്ത്യന്‍-2 വിന്റെ ഭാഗമായേക്കും. നയന്‍താരയും ചിത്രത്തിലെ നായിക എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ടോട്ടല്‍ ധമാല്‍ എന്ന ചിത്രത്തിലാണ് അജയ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അനില്‍ കപൂര്‍, മാധുരി ദീക്ഷിത് , അര്‍ഷാദ് വാസി, റിതേഷ് ദേശ്മുഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍ .

Read more topics: ajay devkan, indian 2
English summary
ajay devkan will be in indian 2
topbanner

More News from this section

Subscribe by Email