Saturday February 16th, 2019 - 5:24:am
topbanner

വിമാനം തകര്‍ന്ന് അജയ് ദേവ്ഗണ്‍ മരിച്ചുവെന്ന വാട്ട്സ്ആപ്പില്‍ പ്രചാരണം

Jikku Joseph
വിമാനം തകര്‍ന്ന് അജയ് ദേവ്ഗണ്‍ മരിച്ചുവെന്ന വാട്ട്സ്ആപ്പില്‍ പ്രചാരണം

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് അജയ് ദേവ്ഗണ്‍. എന്നാല്‍ ഇതിനിടയിലാണ് താരം സഞ്ചരിച്ച വിമാനം മഹാഹാബലേശ്വറില്‍ തകര്‍ന്നു വീണ് അജയ് മരിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. വാട്‌സ്ആപ്പിലും മറ്റ് സോഷ്യല്‍മീഡിയകളിലും വാര്‍ത്ത പരന്നതോടെ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പോലീസ് വിശദീകരിച്ചു.

അജയ് ദേവ്ഗണ്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടാല്‍ തങ്ങള്‍ ഉറപ്പായും അറിയുമായിരുന്നുവെന്നും അത്തരമൊരു അപകടം ഉണ്ടായിട്ടില്ലെന്നും മഹാബലോശ്വര്‍ പോലീസ് വ്യക്തമാക്കി. സിനിമയില്‍നിന്നെടുത്ത അജയ് ദേവ്ഗണിന്റെ പരുക്കേറ്റ ചിത്രങ്ങള്‍ സഹിതമാണ് പ്രചാരണങ്ങള്‍ നടക്കുന്നത്.

വിമാനം അടിയന്തിരമായി നിലത്തിറക്കിയെന്നാണ് പ്രചരിച്ച മറ്റൊരു സന്ദേശം. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന്റെ ഉറവിടം അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. റണ്‍ബീര്‍ കപൂറുമായി ചേര്‍ന്നുള്ള ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് അജയ് എന്നാണ് സൂചന. റണ്‍ബീറുമൊത്തുള്ള അജയുടെ ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.

It's a casting coup... Ajay Devgn and Ranbir Kapoor... Luv Ranjan brings the two powerhouse actors in his next film, after the phenomenal success of #SonuKeTituKiSweety and #PKP series... Shooting starts in 2019.

A post shared by Taran Adarsh (@taranadarsh) on

Viral News


Warning: file_get_contents(): SSL operation failed with code 1. OpenSSL Error messages: error:14077438:SSL routines:SSL23_GET_SERVER_HELLO:tlsv1 alert internal error in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(): Failed to enable crypto in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(https://www.desipearl.com/fifa-world-cup-feed.php?aid=27&wid=26): failed to open stream: operation failed in /home/keralaon/public_html/includes/functions.php on line 106

Fatal error: Uncaught exception 'Exception' with message 'String could not be parsed as XML' in /home/keralaon/public_html/includes/functions.php:107 Stack trace: #0 /home/keralaon/public_html/includes/functions.php(107): SimpleXMLElement->__construct('') #1 /home/keralaon/public_html/news_detail.php(132): getFeed('https://www.des...', 3) #2 {main} thrown in /home/keralaon/public_html/includes/functions.php on line 107