Saturday April 21st, 2018 - 3:13:pm
topbanner

സംഗീത് കുമാര്‍ മകനാണോ എന്ന ചോദ്യത്തിന് ഐശ്വര്യ റായിയുടെ മറുപടിയിങ്ങനെ

suji
സംഗീത് കുമാര്‍ മകനാണോ എന്ന ചോദ്യത്തിന് ഐശ്വര്യ റായിയുടെ മറുപടിയിങ്ങനെ

ഐശ്വര്യറായി തന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് 29 കാരന്‍ പ്രത്യക്ഷപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. വിശാഖപട്ടണം സ്വദേശിയായ സംഗീത് കുമാര്‍ എന്ന യുവാവാണ് ഐശ്വര്യയുടെ മകനെന്ന് അവകാശപ്പെ്ട രംഗത്തെത്തിയത്. ഐശ്വര്യ അമ്മയാണെന്നും ഐവിഎഫ് ചികില്‍സയിലൂടെയാണ് താന്‍ ജനിച്ചതെന്നും ഇയാള്‍ തറപ്പിച്ചു പറഞ്ഞു. 1988ലാണ് ഐശ്വര്യ തനിക്കു ജന്മം നല്‍കിയതെന്നും സംഗീത് പറഞ്ഞു.

വിഷയത്തില്‍ ഐശ്വര്യ റായി തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ തമാശകളില്‍ ഒന്നാണ് ഇത്. എനിക്ക് 29 കാരനായ മകനുണ്ടെന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. പലതരം ആരാധന കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരെണ്ണത്തെക്കുറിച്ചറിയുന്നത് ഇത് ആദ്യം. 1988ല്‍ ലണ്ടനില്‍ ഐവിഎഫ് ചികില്‍സയിലൂടെയാണ് ജനിച്ചതെന്ന് പറയുന്നു. ഞാന്‍ അന്ന് സ്‌കൂളില്‍ പഠിക്കുകയാണ്. 15 തികഞ്ഞിട്ടില്ല.' ചിരിച്ചുകൊണ്ട് ഐശ്വര്യ പറയുന്നു.

ഇത്തരം അവകാശ വാദങ്ങളുമായി വരുന്നവരുടെ ഉദ്ദേശം വേറെയാണ്. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രമോട്ട് ചെയ്യുന്നതോടെയാണ് ഇതൊക്കെ ശ്രദ്ധിക്കപ്പെടാന്‍ കാരണം, പബ്ലിസിറ്റിക്ക് വരുമ്പോള്‍ പലവട്ടം ആലോചിക്കണം. ഏതായാലും സംഗീത് കുമാര്‍ വിചാരിച്ചത് നടന്നു.' ഐശ്വര്യ പറയുന്നു.

 

 

Read more topics: aiswarya, son, sangeeth kumar
English summary
aiswrya react about sangeeth kumar claim

More News from this section

Subscribe by Email