ബോളിവുഡ് നടി ഐശ്വര്യറായി തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവാവ് .ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശി സംഗീത് കുമാറാണ് അവകാശവാദവുമായി രംഗത്ത് എത്തിയത്. 1998ല്‍ ലണ്ടനില്‍ വച്ചു ടെസ്റ്റ് ട്യുബ് ശിശുവയാണ് താന്‍ ജനിച്ചതെന്നും തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം ഐശ്വര്യ റായിയുടെ മാതാവിന്റെയും പിതാവിന്റെയും സംരക്ഷണയില്‍ മുംബൈയില്‍ താന്‍ കഴിഞ്ഞെന്നുമാണ് യുവാവ് പറയുന്നത്.
ശേഷം പിതാവ് ആദിവേലു റെഡ്ഡി തന്നെ വിശാഖപട്ടണത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരികയായിരുന്നുവെന്നും യുവാവ് പറയുന്നു. മൂന്നാം വയസു മുതല്‍ താന്‍ വിശാഖപട്ടണത്തിലാണു വളരുന്നതെന്നും യുവാവ് പറയുന്നു.
അതേസമയം, തന്റെ ജനനം സംബന്ധിച്ച എല്ലാ രേഖകളും ബന്ധുക്കള്‍ നശിപ്പിച്ചുവെന്നും അതുകൊണ്ടു തന്നെ തന്റെ അമ്മ ഐശ്വര്യ റായിയാണ് എന്നു സ്ഥാപിക്കാന്‍ വേണ്ട തെളിവുകള്‍ ഒന്നും ഇല്ലെന്നും യുവാവ് പറയുന്നു.