Thursday November 15th, 2018 - 5:53:am
topbanner

ദേശീയ ഗാനം കേട്ട ഐശ്വര്യ റായ് ബച്ചന്റെ കണ്ണ് നിറഞ്ഞു; ദൃശ്യങ്ങള്‍ വൈറല്‍

suji
ദേശീയ ഗാനം കേട്ട ഐശ്വര്യ റായ് ബച്ചന്റെ കണ്ണ് നിറഞ്ഞു; ദൃശ്യങ്ങള്‍ വൈറല്‍

ദില്ലി: കായിക മത്സരങ്ങള്‍ക്കിടെ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും നമ്മളില്‍ ചിലരെ വികാരവിക്ഷോഭങ്ങള്‍ക്ക് അടിമപ്പെടും. എന്നാല്‍ താരസുന്ദരി ഐശ്വര്യ റായ് ബച്ചന്‍ ദേശീയ ഗാനം കേട്ട് വികാരപരമായി കണ്ണ് നിറയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

മുംബൈയില്‍ നടന്ന ഐഎംസി ഡബ്യുഇ എക്‌സിബിഷന്‍ 2018ല് പങ്കെടുക്കാന്‍ എത്തിയതായിരുന്നു ആഷ്. ഷബാന ആസ്മി, സോനു നിഗം തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ സന്നിഹിതരായി. ചടങ്ങില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഐശ്വര്യയുടെ കണ്ണ് നിറയുകയാണ്. ഗാനം അവസാനിക്കുമ്പോഴേക്കും അവര്‍ കരച്ചിലിന്റെ വക്കിലെത്തി.

കൂടെയുള്ളവര്‍ ഫോട്ടോയെടുക്കാന്‍ തിരക്ക് കൂട്ടുമ്പോള്‍ കണ്ണീര് തുടയ്ക്കുന്ന ആഷിനെയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുക. ഓസ്‌ട്രേലിയയില്‍ 2017ല്‍ നടന്ന മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ദേശീയ പതാക ഉയര്‍ത്തിയ ആദ്യ അഭിനേത്രിയായിരുന്നു ഐശ്വര്യ.

അനുരാഗ് കശ്യപിന്റെ ഗുലാബ് ജാമുനാണ് ഐശ്വര്യയുടെ പുതിയ ചിത്രം. ഇതില്‍ ഭര്‍ത്താവ് അഭിഷേക് ബച്ചനാകും താരത്തിന്റെ നായകന്‍.

 

English summary
aishwarya rai bachchan breaks down during national anthem
topbanner

More News from this section

Subscribe by Email