Sunday November 18th, 2018 - 3:06:am
topbanner

അമിതാഭ് ബച്ചന്റെയും ജയയുടെയും 45ാം വിവാഹവാര്‍ഷികത്തിന് ഐശ്വര്യ നല്‍കിയത് ഈ സമ്മാനം

suji
അമിതാഭ് ബച്ചന്റെയും ജയയുടെയും 45ാം വിവാഹവാര്‍ഷികത്തിന് ഐശ്വര്യ നല്‍കിയത് ഈ സമ്മാനം

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് തുടങ്ങിയിട്ട് ഏറെ നാളായില്ലെങ്കിലും അത് എങ്ങിനെ നന്നായി ഉപയോഗിക്കാമെന്ന് ഐശ്വര്യ റായ് ബച്ചനെ ആരും പഠിപ്പിക്കേണ്ടതില്ല. കുടുംബത്തിനും, ആരാധകര്‍ക്കും ആഘോഷിക്കാന്‍ അവസരം നല്‍കിയാണ് ഇന്‍സ്റ്റാഗ്രാമില്‍ ആഷ് ഒരു ചിത്രം പങ്കുവെച്ചത്.

അമിതാഭ് ബച്ചന്റെയും, ജയ ബച്ചന്റെയും 45ാം വിവാഹവാര്‍ഷികത്തിന് ആശംസകള്‍ നേര്‍ന്നാണ് താരം ഒരു കുടുംബ ചിത്രം പോസ്റ്റ് ചെയ്തത്. മകള്‍ ആരാധ്യയും, അനന്തിരവന്‍ അഗസ്ത്യക്കും ഒപ്പമാണ് ബച്ചന്‍ ഫാമിലിയുടെ ചിത്രം, ഒപ്പം ഒരു കുറിപ്പും.

'ഹാപ്പി ബര്‍ത്ത്‌ഡേ പാ, മാ. സ്‌നേഹം, ആരോഗ്യം. സന്‌ചോഷം എപ്പോഴും ഉണ്ടാകട്ടെ ദൈവത്തിന്റെ അനുഗ്രഹവും', ആഷ് കുറിച്ചു. ചിത്രത്തില്‍ അഭിഷേക് ഇല്ലെങ്കിലും ഇതിനൊരു ലൈക്ക് അടിച്ചിട്ടുണ്ട്. കൂടാതെ മാതാപിതാക്കള്‍ക്ക് ആശംസ അറിയിച്ച് മറ്റൊരു ചിത്രവും അഭിഷേക് പങ്കുവെച്ചു.

 

English summary
aishwarya posts the cutest family pic on jaya and amitabhs anniversary
topbanner

More News from this section

Subscribe by Email