Thursday June 20th, 2019 - 6:50:pm
topbanner
topbanner

സമപ്രായക്കാർ ഇപ്പോൾ കോളേജിലോ, കല്യാണ പന്തലിലോ, പ്രസവ മുറിയിലോ ആയിരിക്കുമെന്ന് അഹാന കൃഷ്ണ

RA
സമപ്രായക്കാർ ഇപ്പോൾ കോളേജിലോ, കല്യാണ പന്തലിലോ, പ്രസവ മുറിയിലോ ആയിരിക്കുമെന്ന് അഹാന കൃഷ്ണ

മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാന. 2014ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നായികാ കഥാപാത്രത്തിലുപരി നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നതിലാണ് അഹാനയുടെ ശ്രദ്ധ."30 വയസ്സിനു മുകളിൽ പ്രായമുള്ളവർ ഇപ്പോൾ അവരുടെ മക്കൾക്ക്, ഏതാണ്ട് 2,3,4,5 വയസ്സുള്ള കുഞ്ഞുങ്ങൾക്ക്, എന്നെ ആന്റി എന്നാണ് അഭിസംബോധന ചെയ്തു കൊടുക്കുന്നത്.

ആന്റിക്ക് ഹായ് പറയൂ..., ആന്റിയെ നോക്കൂ..., ചിരിക്കൂ എന്നൊക്കെ. സാങ്കേതികമായി അത് ശരിയാണ്. ഇതൊക്കെ പുതിയ കാര്യങ്ങൾ ആയതു കൊണ്ട് അപ്പോൾ എന്റെ മുഖം ഏതാണ്ട് ഈ ചിത്രത്തിലേതു പോലെയാവും. ഇതൊരു രസകരമായ പ്രായമാണ്.

ഇപ്പോൾ എന്റെ പ്രായത്തിലുള്ളവർ കോളേജിലോ, കല്യാണ പന്തലിലോ പ്രസവ മുറിയിലോ ഒക്കെയാവും.ഇനി മൂന്നു ചിത്രങ്ങൾ അഹാനയുടേതായി അണിയറയിൽ ഒരുങ്ങുകയാണ്. ടൊവിനോ തോമസിന്റെ നായികയായി ലൂക്ക, സണ്ണി വെയ്‌നിന്റെ നായികയായി പിടികിട്ടാപ്പുള്ളി, മമ്മൂട്ടിയുടെ പതിനെട്ടാം പടി എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങൾ.

English summary
ahanakrishna life story instam gram
topbanner

More News from this section

Subscribe by Email