Monday February 18th, 2019 - 1:50:am
topbanner

ജോയ് മാത്യു വീണ്ടും തിരക്കഥാകൃത്താകുന്നു

rajani v
ജോയ് മാത്യു വീണ്ടും തിരക്കഥാകൃത്താകുന്നു

ഹിറ്റ് ചിത്രം ഷട്ടറിനുശേഷം ജോയ് മാത്യു വീണ്ടും തിരക്കഥാകൃത്താകുന്നു. ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന അങ്കിള്‍ എന്ന ചിത്രത്തിനായാണ് ജോയ്മാത്യു വീണ്ടും തിരക്കഥ എഴുതുന്നത്. ഇക്കാര്യം അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. ചിത്രത്തില്‍ നായകനാകുന്നത് മമ്മൂട്ടിയാണ്.

ഇനി ഈ സിനിമയെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം കേന്ദ്ര കഥാപാത്രമായി അഭിനയിക്കാന്‍ പെണ്‍കുട്ടികളെ തേടുന്നുണ്ട്. 16 നും 19 നും ഇടയില്‍ പ്രായമുളള പെണ്‍കുട്ടികള്‍ക്കാണ് അവസരം. കേരളത്തിലുളളവര്‍ക്കല്ല മറിച്ച് യുഎഇയിലുളളവര്‍ക്കാണ് ഈ അവസരം ലഭിക്കുക. 17-ാം തീയതി ദുബായില്‍വച്ചാണ് ഓഡിഷന്‍.

 

Viral News

Read more topics: again, joymathew, write, a film, script
English summary
again joymathew write a film script
topbanner

More News from this section

Subscribe by Email