topbanner
Monday February 19th, 2018 - 11:34:am
topbanner
Breaking News

വെള്ളിത്തിരയിലെ മൊയ്തീനും കാഞ്ചനമാലയും വീണ്ടും ഒന്നിക്കുന്നു

rajani v
 വെള്ളിത്തിരയിലെ മൊയ്തീനും കാഞ്ചനമാലയും വീണ്ടും ഒന്നിക്കുന്നു

വെള്ളിത്തിരയിലെ മൊയ്തീനും കാഞ്ചനമാലയും വീണ്ടും ഒന്നിക്കുന്നു. പൃഥ്വിരാജും പാര്‍വതിയും മൈ സ്റ്റോറി എന്ന സിനിമയിലൂടെ ഒന്നിക്കുന്നു.സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ദ സ്റ്റോറി ഗോസ് ബാക്ക് ടു ദ ബിഗിനിങ് (ആരംഭത്തിലേക്ക് ഒരു മടങ്ങിപ്പോക്ക്)എന്ന ടാഗ്ലൈനോടെയാണ് 52 സെക്കന്‍ഡുള്ള പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.

കാഞ്ചനമാലയ്ക്കും മൊയതീനും ശേഷം ജയ്, താര എന്നീ കഥാപാത്രങ്ങളെയാണ് താരങ്ങള്‍ അവതരിപ്പിക്കുന്നത്. ഇവരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഈ പ്രണയചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ റോഷ്ണി ദിനകറാണ്.
ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയിലൊരുങ്ങുന്ന ഈ ചിത്രത്തിന്റെ സ്‌പെയിനിലേയും പോര്‍ച്ചുഗലിലേയും ചിത്രീകരണം പൂര്‍ത്തിയായി. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ചിത്രങ്ങളായ എന്തിരന്‍,ലിംഗ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ആര്‍ രത്‌നവേലുവാണ് ഛായാഗ്രഹണം.

റൊമാന്റിക് മ്യൂസിക്കല്‍ എന്റര്‍ടെയ്‌നറായ മൈ സ്റ്റോറിയുടെ സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. മനോജ് കെ ജയന്‍, മണിയന്‍ പിള്ള രാജു, നന്ദു എന്നിവരും ചിത്രത്തിലുണ്ട്. ഹോളിവുഡ് താരം റോജര്‍ നാരായണ്‍ ആണ് ചിത്രത്തിലെ വില്ലന്‍.

 

 

English summary
after kanjanamala paravathi and prithi new film
topbanner

More News from this section

Subscribe by Email