topbanner
Thursday December 14th, 2017 - 10:18:pm
topbanner
topbanner

വിവാഹമോചനശേഷം ദിവ്യാ ഉണ്ണി തിരക്കിലാണ്

rajani
വിവാഹമോചനശേഷം ദിവ്യാ ഉണ്ണി തിരക്കിലാണ്

ഡോ. സുധീറുമായുള്ള വിവാഹ മോചനത്തിനുശേഷം തിരക്കില്‍ നിന്നും തിരക്കിലേയ്ക്ക് കുതിയക്കുകയാണ് ദിവ്യാ ഉണ്ണി. വിവാഹ മോചനം നേടിയ ദിവ്യ ഉണ്ണി ഫേസ്ബുക്കില്‍ പുതിയ ഫേസ്ബുക്ക് പേജ് തുടങ്ങി. തന്റെ നൃത്തത്തെ പ്രമോട്ട് ചെയ്യാന്‍ വേണ്ടിയാണ് ദിവ്യ ഫേസ്ബുക്കില്‍ എത്തിയിരിയ്ക്കുന്നത്.

നൃത്തത്തെ കുറിച്ചുള്ള കാര്യങ്ങളും, നൃത്തം ചെയ്യുന്ന ഫോട്ടോകളുമൊക്കെയാണ് ദിവ്യയുടെ പേജ് മുഴുവന്‍. നൃത്തത്തില്‍ സജീവം വിവാഹ മോചിതയായി എന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ദിവ്യ ഉണ്ണി വെളിപ്പെടുത്തിയത്. ഇനി നൃത്തത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണെന്ന് അന്ന് ദിവ്യ പറഞ്ഞിരുന്നു. ഇനി നൃത്തമാണ് ജീവിതം എന്നാണ് ദിവ്യ പറഞ്ഞത്.

നൃത്തം പഠിക്കുന്നു നൃത്താധ്യാപികയാണ് ദിവ്യ ഉണ്ണി. അമേരിക്കയില്‍ മൂന്ന് ശാഖകളിലായി നൃത്തവിദ്യാലയം നടത്തിയിരുന്നു. ഇതിനൊപ്പം ഇപ്പോള്‍ എറണാകുളം സെന്റ് തെരേസയില്‍ ഭരതനാട്യത്തിന്റെ പോസ്റ്റ് ഗ്രാജ്വേഷന്‍ ചെയ്തു കൊണ്ടിരിയ്ക്കുന്നുമുണ്ട്.

അമ്മയുടെ റോള്‍ നൃത്തതിന്റെ തിരക്കുകള്‍ക്കൊപ്പം ഉത്തരവാദിത്വമുള്ള മറ്റൊരു റോള്‍ കൂടെയുണ്ട് ജീവിതത്തില്‍ ദിവ്യയ്ക്ക്. രണ്ട് കുട്ടികളുടെ അമ്മയാണ്. നൃത്തം പഠിപ്പിക്കലും പഠിക്കലും പ്രോഗ്രാമിലും ഇടിയിലൊക്കെ മക്കളുടെ കാര്യത്തിലും ശ്രദ്ധ കൊടുക്കുന്നുണ്ട്.

ടിവി പ്രോഗ്രാമുകള്‍ ഈ തിരക്കുകള്‍ക്കൊപ്പം ടെലിവിഷന്‍ പരിപാടികളിലും ദിവ്യ പങ്കെടുക്കാറുണ്ട്. അടുത്തിടെ സൂര്യ ടിവിയിലെ ലാഫിങ് വില്ല എന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ അതിഥിയായി ദിവ്യ എത്തിയിരുന്നു. സിനിമയിലേക്ക് വരുമോ? നല്ല അവസരങ്ങള്‍ കിട്ടിയാല്‍ സിനിമയിലേക്ക് വരുന്നതിനോട് ദിവ്യയ്ക്ക് എതിരഭിപ്രായമില്ല. പക്ഷെ നൃത്തത്തിനും മക്കള്‍ക്കും തന്നെയാണ് പ്രാധാന്യം. അതുകഴിഞ്ഞിട്ടുള്ള സ്ഥാനം മാത്രമേ സിനിമാഭിനയത്തിനുള്ളൂ എന്നാണ് ദിവ്യ പറഞ്ഞത്.

English summary
after divorce divaya unni busy life
topbanner topbanner

More News from this section

Subscribe by Email