topbanner
Tuesday November 21st, 2017 - 6:18:am
topbanner
Breaking News

മാധുരി ദീക്ഷിത്-അനില്‍ കപൂര്‍ ജോഡികള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു

sadu prakash
മാധുരി ദീക്ഷിത്-അനില്‍ കപൂര്‍ ജോഡികള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു

ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ജോഡികളായ മാധുരി ദീക്ഷിതും അനില്‍ കപൂറും നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍ എല്ലാം വന്‍ ഹിറ്റുകളുമായിരുന്നു. ഇന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന 'ടോട്ടല്‍ ദമാല്‍' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. അനില്‍ കപൂര്‍ കുറച്ചുകാലങ്ങളായി നായക വേഷത്തില്‍ നിന്നും മാറി നല്ല കാരക്ടര്‍ വേഷങ്ങളാണ് കൂടുതലും ചെയ്യുന്നത്. കോമഡി ആയാലും സീരിയസ് വേഷങ്ങളായാലും താരമൂല്യം നോക്കാതെ ചെയ്യുന്ന ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് അനില്‍ കപ്പൂര്‍. 

മാധുരിയും അധികം ചിത്രങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നില്ല. സെലക്ടീവായ വേഷങ്ങള്‍ മാത്രമാണ് കൂടുതലും നായിക തിരഞ്ഞെടുക്കാറ്. ഇപ്പോഴും ഒരു നായികയായി അറിയപെടുന്നതിനേക്കാള്‍ അവര്‍ ഒരു നര്‍ത്തകിയായി ലോകം മുഴുവന്‍ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്.

ഏതായാലും പല നായികമാരും തിരിച്ചുവരുവ് നടത്തുന്നു എങ്കിലും ഒരിടവേളക്ക് ശേഷം മാധുരി തന്റെ ഇഷ്ട ജോഡിയായ അനില്‍ കപൂറുമായി ഒന്നിക്കുമ്പോള്‍ ആരാധകരില്‍ പ്രതീക്ഷ വാനോളമാണ്. ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, റിതേഷ് ദേഷ്മുഖ്, അര്‍ഷദ് വര്‍സി, ജവേദ് ജഫ്രി എന്നിവരും എത്തുന്നു. രണ്ടായിരത്തില്‍ പുറത്തിറങ്ങിയ 'പുകാര്‍' എന്ന ചിത്രത്തിലാണ് താരജോഡികള്‍ അവസാനമായി ഒന്നിച്ചത്.

English summary
after 17 years Anil kapoor and Madhuri Dixit reunite on screen
topbanner topbanner

More News from this section

Subscribe by Email