Friday February 28th, 2020 - 3:34:pm
topbanner

ഷൂട്ടിങില്‍ ഫോണ്‍ പോലും ഉപയോഗിക്കാന്‍ സമ്മതിച്ചിരുന്നില്ലെന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അതിഥി

rajani
ഷൂട്ടിങില്‍ ഫോണ്‍ പോലും ഉപയോഗിക്കാന്‍ സമ്മതിച്ചിരുന്നില്ലെന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അതിഥി

സംവിധായകന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ആതിര സന്തോഷ് എന്ന അതിഥി സംവിധായകനെതിരെ വെളിപ്പെടുത്തലുായി രംഗത്ത്. ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടിയുടെ വിഡിയോ, ഒരു ചാനല്‍ പുറത്തുവിട്ടതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറംലോകം അറിഞ്ഞത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നെടുനാള്‍ വാടെ എന്ന തമിഴ് സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയായിരുന്നു അതിഥി. ലൈംഗികമായും മാനസികമായും സംവിധായകന്‍ സെല്‍വ കണ്ണന്‍ പീഡിപ്പിക്കുകയായിരുന്നു. ഇതു പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി വിഡിയോയില്‍ പറയുന്നു.

ചിത്രീകരണം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സംവിധായകന്‍ നടിയോട് മോശമായി പെരുമാറാന്‍ തുടങ്ങി. ഒടുവില്‍ പ്രണയാഭ്യര്‍ത്ഥനയും നടത്തി ഇത് അതിഥി നിരസിച്ചതോടെ സംവിധായകന്‍ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അവസാനം സംവിധായകന്റെ പീഡനം സഹിക്കാനാവാതെ അതിഥി സിനിമയില്‍ നിന്നും പിന്‍വാങ്ങി. അയാള്‍ക്കെതിരെ നടികര്‍ സംഘം, നിര്‍മാതാക്കളുടെ സംഘടന എന്നിവര്‍ക്ക് പരാതിയും നല്‍കി.

പിന്നീട് നടി പോലീസിലും പരാതിപ്പെട്ടു.സ്റ്റേഷനിലെത്തി പരാതി പറഞ്ഞപ്പോള്‍ പൈസ വാങ്ങിച്ചിട്ട് അല്ലേ അഭിനയിക്കാന്‍ തീരുമാനിച്ചത്. അപ്പോള്‍ അയാള്‍ പറയണതൊക്കെ അനുസരിക്കണമെന്നാണ് അവര്‍ പറഞ്ഞത്. ഈ പ്രശ്‌നങ്ങള്‍ അതിഥിയുടെ കരിയറിനെ ബാധിച്ചു. പ്രമുഖ സംവിധായകന്റെ സിനിമയില്‍ നിന്നും താരം പുറത്തായി. ഇതിനെ തുടര്‍ന്നാണ് നടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

'ഒരു വര്‍ഷമായി ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയിട്ട്. ആദ്യത്തെ നായകനെ ഓരോ കാരണങ്ങള്‍ പറഞ്ഞു മാറ്റി മറ്റൊരു നായകനെ തീരുമാനിക്കുകയും അങ്ങനെ ചിത്രീകരണം അയാള്‍ മനഃപൂര്‍വം നീട്ടിവക്കുകയായിരുന്നു. ഷൂട്ടിങില്‍ ഫോണ്‍ പോലും ഉപയോഗിക്കാന്‍ സമ്മതിച്ചില്ല. എപ്പോള്‍ ഉറങ്ങണമെന്നും എന്തു കഴിക്കണമെന്നും അയാളാണ് തീരുമാനിച്ചിരുന്നത്.

റൂമില്‍ വന്ന് ഉപദ്രവിക്കുമായിരുന്നു. അതൊക്കെ പറയാന്‍ പോലും പേടിയാണ്. രക്ഷപ്പെട്ട് പുറത്തുപോകണമെന്ന് പറഞ്ഞപ്പോള്‍ കഴുത്തില്‍ കുത്തിപ്പിടിച്ച് മര്‍ദിച്ചു. ഇതെന്റെ ആദ്യ സിനിമയായിരുന്നു. അറിയാത്ത ലോകം ആയതുകൊണ്ടു തന്നെ എന്ത് ചെയ്യണമെന്ന് പോലും അറിയില്ലായിരുന്നു. നടി പറഞ്ഞു.

'സോഫ്റ്റ്‌വയര്‍ എഞ്ചിനിയറായി വര്‍ക്ക് ചെയ്യുകയായിരുന്നു. ഉണ്ടായ ജോലി കളഞ്ഞ് വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയാണ് സിനിമയില്‍ എത്തിയത്. ഈ സംഭവം കാരണം കരാര്‍ ഒപ്പിട്ട രണ്ടു ചിത്രങ്ങളും നഷ്ടപ്പെട്ടു. നടികര്‍സംഘത്തില്‍ അംഗമല്ലാത്തതിനാല്‍ ആ വഴി ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ് പ്രസിഡന്റ് നാസറിന്റെ മാനേജര്‍ ആദ്യം പറഞ്ഞത്.

എന്നിരുന്നാലും മനുഷ്യാവകാശത്തിന്റെ പേരില്‍ ഇതേ കുറിച്ച് അന്വേഷിക്കും എന്ന് സംഘടന വ്യക്തമാക്കി. എന്നാല്‍ നടിയുടെ ആരോപണങ്ങള്‍ സംവിധായകന്‍ നിഷേധിച്ചു. അതിഥി പച്ചക്കള്ളമാണ് പറയുന്നതെന്നും സത്യാവസ്ഥ ഉടന്‍ പുറത്തുവരുമെന്നും സെല്‍വകണ്ണന്‍ പറഞ്ഞു.

നരബലി കേരളത്തിലും!: ദേവീപ്രീതിക്കായി ഇടുക്കിയില്‍ 3 പെണ്‍കുട്ടികളെ നരബലി നല്‍കി

സ്ത്രീകളുടെ ഉപയോഗിച്ച അടിവസ്ത്രം വാങ്ങാന്‍ ഓണ്‍ലൈനില്‍ തിക്കും തിരക്കും

പ്രിയങ്ക ചോപ്രയുടെ ഹോട്ട് വീഡിയോ പുറത്ത്

 

English summary
adhithi suicide attempt director harase
topbanner

More News from this section

Subscribe by Email