Tuesday November 13th, 2018 - 12:00:am
topbanner

പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളുമായി ആദിയുടെ രണ്ടാമത്തെ ടീസര്‍

Jikku Joseph
പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളുമായി ആദിയുടെ രണ്ടാമത്തെ ടീസര്‍

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ആദിയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. നേരത്തെ ടീസറിലൂടെ ശാന്തനായ പ്രണവിനെയാണ് കാണിച്ചിരുന്നതെങ്കില്‍ ഇത്തവണ പ്രണവിന്റെ മറ്റൊരു മുഖവുമായാണ് ടീസര്‍ എത്തിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളാണ് ടീസറിലൂടെ കാണിക്കുന്നത്.

ജീത്തു ജോസഫ് തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ആദിത്യ എന്ന കഥാപാത്രമായാണ് പ്രണവ് എത്തുന്നത്. ചിത്രം ജനുവരി 26-ന് റിലീസ് ചെയ്യും. ആദിയുടെ ആദ്യ ടീസറിനും, ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. സം ലൈസ് ക്യാന്‍ ബി ഡെഡ്ലി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിക്ക് പുറമേ, എറണാകുളം പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, അദിതി രവി, അനുശ്രീ, ലെന, ടോണി ലൂക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ആദിയുടെ നിര്‍മ്മാണം. സംഗീതം അനില്‍ ജോണ്‍സണ്‍.

English summary
adhi second teaser released
topbanner

More News from this section

Subscribe by Email