Monday August 20th, 2018 - 9:12:am
topbanner

വീണ്ടും പ്രിയ മാജിക്, അഡാറ് ലവിന്റെ പ്രണയദിന ടീസര്‍ പുറത്തിറങ്ങി

Anju NC
വീണ്ടും പ്രിയ മാജിക്, അഡാറ് ലവിന്റെ പ്രണയദിന ടീസര്‍ പുറത്തിറങ്ങി

സോഷ്യല്‍ മീഡിയയില്‍ ഒറ്റ ദിവസം കൊണ്ട് വൈറലായി മാറിയ പ്രിയ പ്രകാശ് വാര്യര്‍ അഡാറ് ലവിന്റെ പുതിയ ടീസറിലൂടെ വീണ്ടും മലയാളികളുടെ മനം കൈയടക്കാനൊരുങ്ങുന്നു. അഡാറ് ലൗവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിന് ശേഷം ചിത്രത്തിന്റെ പ്രണയദിന ടീസറിലൂടെയാണ് പ്രിയ ശ്രദ്ധാകേന്ദ്രമാകുന്നത്. ഷാന്‍ റഹ്മാനാണ് ടീസര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് അഡാര്‍ ലവ്. നര്‍മ്മത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം പ്ലസ് ടു വിദ്യാര്‍ഥികളുടെ കഥയാണ് പറയുന്നത്.

 

English summary
adar love first teaser
topbanner

More News from this section

Subscribe by Email