Tuesday December 11th, 2018 - 2:42:pm
topbanner

നടി വിദ്യു രാമന്റെ പാസ്‌പോര്‍ട്ടും പണവും അടങ്ങിയ ബാഗ് വിദേശയാത്രയ്ക്കിടെ നഷ്ടപ്പെട്ടു

NewsDesk
നടി വിദ്യു രാമന്റെ പാസ്‌പോര്‍ട്ടും പണവും അടങ്ങിയ ബാഗ് വിദേശയാത്രയ്ക്കിടെ നഷ്ടപ്പെട്ടു

ചെന്നൈ: ഓസ്ട്രിയയിലെ വിയന്നയില്‍ സന്ദര്‍ശനം നടത്തവെ പ്രമുഖ തമിഴ് ഹാസ്യനടി വിദ്യു രാമന്റെ പാസ്‌പോര്‍ട്ടും പണവും അടങ്ങിയ ബാഗ് മോഷണം പോയി.

നടി താമസിക്കുന്ന മുറിയില്‍ വെച്ചായിരുന്നു മോഷണം. മുറിയില്‍ അപരിചിതനായ ഒരാള്‍ എത്തുകയും പരിചയപ്പെടുകയും ചെയ്തിരുന്നു. ഈ സമയത്ത് മുറിയുടെ പിന്‍വശത്തു കൂടി എത്തിയ അപരിചിതന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് നടിയുടെ ബാഗ് മോഷ്ടിച്ച് സ്ഥലം വിടുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം ബോധ്യമായത്. ഇതേത്തുടര്‍ന്ന് എംബസിയുടെ സഹായം അഭ്യര്‍ത്ഥിച്ച് നടി ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതേതുടര്‍ന്ന് നടിക്ക് അധികൃതര്‍ ഇടപെട്ട് സഹായം ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ താന്‍ സുരക്ഷിതയാണെന്നും എംബസി അധികൃതര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വിദ്യു ട്വിറ്ററിലൂടെ പറഞ്ഞു.

English summary
actress vidyu raman hand bag stolen
topbanner

More News from this section

Subscribe by Email