Sunday May 27th, 2018 - 5:13:pm
topbanner

ലാലിനൊപ്പം അഭിനയിക്കാന്‍ ഇഷ്ടമായിരുന്നു; വിദ്യാ ബാലൻ

fasila
ലാലിനൊപ്പം അഭിനയിക്കാന്‍ ഇഷ്ടമായിരുന്നു; വിദ്യാ ബാലൻ

മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു വിദ്യാ ബാലന്. മോഹന്‍ലാലിനൊപ്പം മാത്രമല്ല മലയാളത്തില്‍ അഭിനയിക്കാനും വിദ്യയ്ക്ക് ഇഷ്ടമായിരുന്നു. അവസരം വന്നാല്‍ ഇനിയും സമ്മതമാണ് വിദ്യാബാലന്. എന്നാല്‍ ആമിയില്‍ നിന്ന് പിന്മാറിയതില്‍ തനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്നും വിദ്യാ ബാലന്‍ തുറന്നു പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ഇക്കാര്യം വ്യക്തമാക്കുന്നത്.

മാധവിക്കുട്ടിയായി അഭിനയിക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നെന്നും സംവിധായകന്‍ പ്രോജക്ടുമായി സമീപിച്ചപ്പോള്‍ തന്നെ കരാര്‍ ഒപ്പിടുകയായിരുന്നെന്നും എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായപ്പോഴാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞതെന്നും വിദ്യ വ്യക്തമാക്കി. പ്രതീക്ഷിച്ച രീതിയില്‍ തന്റെ കഥാപാത്രവും ചിത്രവും വികസിപ്പിച്ചെടുത്തിട്ടില്ലെന്നും വിദ്യ പറഞ്ഞു.

ഇതോടെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസമുണ്ടാകുകയും തുടര്‍ന്ന് ചിത്രത്തില്‍ നിന്നും പിന്മാറുകയുമായിരുന്നെന്നും വിദ്യ തുറന്നു പറഞ്ഞു. വിദ്യ ഇതാദ്യമായല്ല മലയാള സിനിമയില്‍ നിന്ന് പിന്‍മാറുന്നത്. രണ്ടാം തവണയാണ് വിദ്യ ഇത്തരത്തില്‍ അവസാന നിമിഷം പിന്മാറുന്നത്. രണ്ടു തവണയും കമല്‍ ചിത്രത്തില്‍ നിന്നു തന്നെയെന്നതും ശ്രദ്ധേയം.

2003ല്‍ പുറത്തിറങ്ങിയ ചക്രം എന്ന ചിത്രത്തിലൂടെയാണ് വിദ്യാ ബാലന്‍ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങിയത്. എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാലും ദിലീപും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തുടര്‍ന്ന് ചിത്രം പാതിവഴിയില്‍ ഉപേക്ഷിക്കുകയും വിദ്യ ബോളിവുഡിലേയ്ക്ക് എത്തപ്പെടുകയുമായിരുന്നു. ബോളിവുഡില്‍ എത്തിപ്പെട്ട വിദ്യ അവിടത്തെ വിജയനായികയായി മാറുകയായിരുന്നു. കമല്‍ സംവിധാനം ചെയ്യാനിരുന്ന ചക്രം പിന്നീട് പൃഥ്വിയെയും മീര ജാസ്മിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ലോഹിതദാസ് സംവിധാനം ചെയ്യുകയായിരുന്നു.

Read more topics: actress, vidya balan, act, lal, aami
English summary
I would like to act with Lal; There is no regret in retiring from Ami, says Vidya Balan

More News from this section

Subscribe by Email