Tuesday September 25th, 2018 - 4:47:pm
topbanner

മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ; സീരിയല്‍ നടി ഫേസ്ബുക്ക് ഉപേക്ഷിച്ചു

suji
മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ; സീരിയല്‍ നടി ഫേസ്ബുക്ക് ഉപേക്ഷിച്ചു

തന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ കണ്ടതോടെ എഫ് ബി അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്ത് സീരിയല്‍ താരം കവിത കൗഷിക്. എഫ്‌ഐആര്‍ സീരിയലിലെ ചന്ദ്രമുഖി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കാണുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ താന്‍ മിസ്ഫിറ്റ് ആണെന്ന് മനസിലാക്കിയെന്ന് നടി പറയുന്നു.

സമയം നഷ്ടപ്പെടുത്തുന്ന ഒരു വലിയ ചെക്കുത്താനാണ് ഫേസ്ബുക്ക് എന്നും കവിത പറയുന്നു. തന്റെ അഭിരുചിയെ ചോദ്യം ചെയ്യുന്നതും തന്നെ അപമാനിക്കുകയുമാണ് മോര്‍ഫ് ചെയ്ത ചിത്രത്തിലൂടെ അവര്‍ ആരാണെങ്കിലും ചെയ്തത്. അതിനാല്‍ ഞാന്‍ ചിന്തിക്കുന്നത് ഇത് എനിയ്ക്ക് ശരിയായ ഒന്നല്ലെന്നാണ്. ഫേസ്ബുക്ക് ഉപേക്ഷിച്ച കവിത ട്വിറ്ററിലും ഇന്‍സ്റ്റ്ഗ്രാമിലും ആക്ടീവാണ്.

ഫേസ്ബുക്കിലൂടെ അല്ലാതെ വ്യക്തിപരമായി ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും താനുമായി ബന്ധപ്പെടാമെന്നും കവിത പറയുന്നു .

 

Read more topics: actress,quits fb
English summary
actress sick of seeing herself bare quits fb
topbanner

More News from this section

Subscribe by Email