Thursday November 15th, 2018 - 10:23:pm
topbanner

ശ്രേയ ശരണ്‍ വിവാഹിതയായി ; വരന്‍ റഷ്യന്‍ കാമുകന്‍ തന്നെ

suji
ശ്രേയ ശരണ്‍ വിവാഹിതയായി ; വരന്‍ റഷ്യന്‍ കാമുകന്‍ തന്നെ

നടി ശ്രേയ ശരണ്‍ വിവാഹിതയായി. മാര്‍ച്ച് 12ന് മുംബൈ അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന ചടങ്ങിലായിരുന്നു വിവാഹം. മാധ്യമങ്ങളില്‍ പ്രചരിച്ചത് പോലെ റഷ്യന്‍ കാമുകനുമായുള്ള ബന്ധമാണ് വിവാഹത്തിലെത്തിയത്. റഷ്യന്‍ പൗരനായ ആന്‍ഡ്രെയാണ് വരന്‍. കുടുംബാംഗവും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിലുണ്ടായത്. ആന്‍ഡ്രെ റഷ്യയുടെ ദേശീയ ടെന്നീസ് താരവും ബിസിനസുകാരനുമാണ്. സിനിമാ മേഖലയില്‍ നിന്ന് ശബാന ഹാഷ്മിയും മനോജ് വാജ്‌പേയിയും മാത്രമാണ് പങ്കെടുത്തത്.

ശ്രേയയും കാമുകനും ഉദയ്പൂരില്‍വെച്ച് വിവാഹിതരാകുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ നടിയും അവരുടെ അമ്മയും വാര്‍ത്തയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. വിവാഹം സംബന്ധിച്ച് പരക്കുന്നതെല്ലാം വ്യാജ വാര്‍ത്ത ആണെന്നായിരുന്നു അവരുടെ പ്രതികരണം.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശ്രേയയും ആന്‍ഡ്രെയും തമ്മില്‍ പ്രണയത്തിലാണെങ്കിലും ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രം പോലും ഇതുവരെ മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.വിവാഹ ശേഷവും ചിത്രങ്ങള്‍ പങ്കുവയ്ക്കാനോ വാര്‍ത്ത ശരിവയ്ക്കാനോ ശ്രേയയോോ കുടുംബമോ തയ്യാറായിട്ടില്ല.
തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലായി നിരവധി സിനിമകള്‍ ചെയ്തിട്ടുള്ള താരമാണ് ശ്രേയ. പോക്കിരിരാജ, കാസനോവ തുടങ്ങിയവയാണ് ശ്രേയയുടെ മലയാള ചിത്രങ്ങള്‍. മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന്റെ ഹിന്ദി പതിപ്പില്‍ നായികയായി വേഷമിട്ടിരുന്നു.

 

English summary
actress shriya saran marries russian boyfriend andrei koscheev
topbanner

More News from this section

Subscribe by Email