Monday May 28th, 2018 - 7:00:am
topbanner

സെല്‍ഫിയെടുക്കുന്നത് കൂട്ടബലാത്സംഗത്തിന് തുല്യമാണെന്ന് ഷീല

rajani v
സെല്‍ഫിയെടുക്കുന്നത് കൂട്ടബലാത്സംഗത്തിന് തുല്യമാണെന്ന് ഷീല

സെല്‍ഫിയെടുക്കുന്നത് കൂട്ടബലാത്സംഗത്തിന് തുല്യമാണെന്ന് നടി ഷീല. ആരെങ്കിലും സെല്‍ഫിയെടുക്കാന്‍ വരുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ഷീല ഒരു അഭിമുഖത്തില്‍ പറഞ്ഞു. മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് ഷീല നടത്തുന്നത്.

പഴയ കാലത്തെ സിനിമാ പ്രൊഡ്യൂസര്‍മാര്‍ മായമില്ലാത്ത ആളുകളായിരുന്നെന്നും വാക്കിന് വിലയുള്ളവരായിരുന്നു. അതുകൊണ്ട് തന്നെ എഗ്രിമെന്റ് ഒന്നും വേണ്ടിയിരുന്നില്ല. എന്നാല്‍ ഇന്ന് മുഴുവന്‍ മായമാണ്. ഇന്ന് സിനിമയുടെ കഥ ചോദിച്ചാല്‍ പ്രൊഡ്യൂസര്‍മാര്‍ക്ക് അറിയില്ല.

ഡയറക്ടര്‍മാരാണ് കഥ പറയുന്നത്.-ഷീല പറയുന്നു.പണം മുടക്കുന്ന പ്രൊഡ്യൂസേഴ്സ് പോലും ഇന്ന് കഥ കേള്‍ക്കുന്നില്ല. എടുക്കുന്ന പടം ഓടും ഓടില്ല എന്ന ഒരു വിശ്വാസം പോലും ഇല്ലാത്ത ആളുകള്‍ ഇന്ന് ഒരുപാട് പേരുണ്ട്.

Read more topics: actress, sheela, critized, selfi
English summary
actress sheela critized selfi

More News from this section

Subscribe by Email