topbanner
Tuesday September 26th, 2017 - 2:13:am
topbanner

ഇരുപതു വര്‍ഷമായി സിനിമയിലുണ്ട്; 1000 രൂപ പോലും സമ്പാദ്യമില്ല: നടി ഷക്കീലയുെട ഇപ്പോഴത്തെ അവസ്ഥ

suvitha
ഇരുപതു വര്‍ഷമായി സിനിമയിലുണ്ട്; 1000 രൂപ പോലും സമ്പാദ്യമില്ല: നടി ഷക്കീലയുെട ഇപ്പോഴത്തെ അവസ്ഥ

ചെന്നൈ: ഒരു കാലത്ത് മലയാള സിനിമാ വ്യവസായത്തെത്തന്നെ താങ്ങി നിര്‍ത്തിയ നടിയായിരുന്നു ഷക്കീല. മുഖ്യധാരാ മലയാള സിനിമകള്‍ ഒന്നൊന്നായി പൊട്ടുമ്പോള്‍ വരിവരിയായി ഇറങ്ങിയ ഷക്കീലാപ്പടങ്ങള്‍ വിജയിക്കുന്നത് ഒരു കാഴ്ച തന്നെയായിരുന്നു. എന്നാൽ ഷക്കീലയുടെ ഇപ്പോഴത്തെ അവസ്ഥ ആരെയും ഞെട്ടിക്കും. ഇരുപതു വര്‍ഷമായി ഷക്കീല സിനിമയിലുണ്ട്. എന്നാൽ 1000 രൂപ പോലും സമ്പാദ്യമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. ബി ഗ്രേഡ് പടങ്ങളില്‍ അഭിനയിച്ചു എന്ന കുറ്റത്തിന് സ്വന്തം വീട്ടുകാര്‍ പോലും തന്നെ അകറ്റി നിര്‍ത്തി. അധികം സമ്പത്തൊന്നും ഒരു കാലത്തും മോഹിച്ചിട്ടില്ല.

ഇന്നുവരെ തെറ്റായ മാര്‍ഗങ്ങളില്‍ പണം സമ്പാദിക്കാന്‍ തുനിഞ്ഞിട്ടില്ല. അങ്ങനെ ജീവിക്കേണ്ട ഗതികേട് ഇപ്പോഴും തനിക്കില്ലെന്നും ഷക്കീല അഭിമാനത്തോടെ പറയുന്നു. സ്വന്തമായി ഒരു വീടില്ല. വാടകയ്ക്കാണ് ഇപ്പോഴും താമസിക്കുന്നത്.
വീടിന് പതിനായിരം രൂപയാണ് വാടക. എന്നാൽ തെറ്റായ വഴികളിലൂടെ സഞ്ചരിക്കാതെതന്നെ ഇപ്പോഴും വാടക കൊടുക്കാൻ സാധിക്കുന്നുണ്ട്. തിരക്കുള്ള സമയത്തു പോലും അഭിനയിക്കുക, അതിന് കിട്ടിയ ചെക്കുകള്‍ അമ്മയെ ഏല്‍പ്പിക്കുക, അതില്‍ കവിഞ്ഞൊന്നും ചിന്തിച്ചിരുന്നില്ല.

അമ്മ പണം ചേച്ചിയെ ഏല്‍പിക്കും. അവര്‍ പണമെല്ലാം സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചു. ചേച്ചി ഇപ്പോള്‍ കോടീശ്വരിയാണ്. എന്നാൽ ചേച്ചിയുടെ മനംമാറ്റം ഷക്കീലയെ ശരിക്കും തളർത്തുകയായിരുന്നു. ചേച്ചിയുടെ മകളുടെ കല്യാണം എന്നെ അറിയിച്ചതു പോലുമില്ല. മംഗള കര്‍മ്മങ്ങളില്‍ ഒരു സെക്‌സ് നടിയുടെ സാനിദ്ധ്യം അപശകുനമാണെന്ന് ചേച്ചി മുഖത്ത് നോക്കി പറഞ്ഞു.

എന്നാൽ ഈ നാൽപ്പത്തി മൂന്നാം വയസ്സിലും പ്രണയത്തിനെക്കുറിച്ച് വാചാലയാകുകയാണ് താരം. ‘ഇരുപത് പേരെയെങ്കിലും താൻ പ്രണയിച്ചെന്നും പ്രണയ ബന്ധങ്ങളെല്ലാം പരാജയമായിരുന്നു പറയുന്നു. ഒരു പുതിയ പ്രണയത്തിനായി ഞാന്‍ ഇപ്പോഴും കാത്തിരിക്കുകയാണ്’ നടി ഷക്കീല പറയുന്നു. ഇപ്പോള്‍ തമിഴിലും മലയാളത്തിലുമായി മുഖ്യധാര സിനിമകളില്‍ ഷക്കീല സജീവമാണ്.

English summary
20 years in film industry; Even 1000 rupees is no savings: The current situation actress Shakila
topbanner topbanner

More News from this section

Subscribe by Email