Sunday October 21st, 2018 - 10:23:pm
topbanner
Breaking News

സ്ത്രീകള്‍ തങ്ങളുടെ ശക്തി സ്വയം തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ സ്ത്രീ ശാക്തീകരണമെന്ന് നടി ശാരദ

rajani v
സ്ത്രീകള്‍ തങ്ങളുടെ ശക്തി സ്വയം തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ സ്ത്രീ ശാക്തീകരണമെന്ന് നടി ശാരദ

കൊച്ചി: സ്ത്രീകള്‍ തങ്ങളുടെ ശക്തി സ്വയം തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ സ്ത്രീ ശാക്തീകരണമെന്ന് നടി ഡോ ഊര്‍വശി ശാരദ.സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹമാണ് നമുക്ക് വേണ്ടത്. സ്ത്രീകളുടെ ആത്മാഭിമാനത്തെ പിന്തുണക്കുന്ന കഥാപാത്രങ്ങളായിരുന്നു ഞാന്‍ കൂടുതല്‍ ചെയ്തത്. എന്റെ സിനിമകള്‍ കണ്ട് സമൂഹത്തില്‍ മാറ്റമുണ്ടാകുന്നുവെന്നറിയുന്നതാണ് സിനിമാജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കുന്നത്.

പിരിഞ്ഞു കഴിയുന്ന ദമ്ബതികള്‍ തന്റെ 'ബലിപീഠം' എന്ന തെലുക് സിനിമ കണ്ട ശേഷം ഒന്നിക്കാന്‍ തയ്യാറായത് ഇന്നും അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്.കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആര്‍ഐ) വിമണ്‍ സെല്‍ സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മലയാളത്തിന് തന്റേടമുള്ള ഒത്തിരി സ്ത്രീകഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അനശ്വര കലാകാരിയാണ് ശാരദയെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. വിമണ്‍ സെല്‍ ചെയര്‍പേഴ്‌സണ്‍ ഡോ സോമി കുര്യാക്കോസ്, ഡോ പി ജയശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

 

English summary
actress sarada sthreesakthikaranam
topbanner

More News from this section

Subscribe by Email