Thursday November 15th, 2018 - 6:26:am
topbanner

പ്രണയം തുറന്നുപറഞ്ഞ് പാര്‍വതി; വിവാഹം നടക്കുമോയെന്ന് ഉറപ്പില്ല

NewsDesk
പ്രണയം തുറന്നുപറഞ്ഞ് പാര്‍വതി; വിവാഹം നടക്കുമോയെന്ന് ഉറപ്പില്ല

കൊച്ചി: ചിന്തയിലും അഭിനയത്തിലും മലയാളത്തിലെ വേറിട്ട നടിമാരില്‍ ഒരാളായി മാറിക്കഴിഞ്ഞ പാര്‍വതിയാണ് ഇപ്പോള്‍ മലയാളത്തിലെ ഒന്നാം നമ്പര്‍ നായിക. തന്റെ പ്രണയം തുറന്നു പറയുന്നതിലും പാര്‍വതി മറ്റ് നടികളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു.

പ്രണയമുണ്ടെങ്കില്‍ പരമാവധി ഒളിച്ചുവെക്കുകയാണ് പൊതുവെ നടിമാരെങ്കിലും തനിക്ക് പ്രണയമുണ്ടെന്ന് പാര്‍വതി തുറന്നു പറഞ്ഞിരിക്കുകയാണ്. പ്രമുഖ ചലച്ചിത്ര പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നത്.

തനിക്ക് പ്രണയമുണ്ട്. എന്നാല്‍ അത് വിവാഹത്തിലെത്തുമെന്ന് പറയാനാകില്ല. വിവാഹം എന്ന ഇന്‍സ്റ്റിറ്റിയൂനെ ബഹുമാനിക്കുമ്പോള്‍ തന്നെ, തന്റെ പ്രണയിക്കുന്ന ആളുമായി വിവാഹം നടന്നാല്‍ നടന്നു എന്നാണ് തന്റെ നിലപാട്. എനിക്കൊരു വീടുണ്ട്, കാറുണ്ട് എന്നൊക്കെ പറയുന്നത് പോലെയാണ് തന്റെ പ്രണയമെന്നും പാര്‍വതി പറഞ്ഞു.

Read more topics: actress, parvathy, love, interview
English summary
actress parvathy reveals love affair
topbanner

More News from this section

Subscribe by Email