Saturday September 22nd, 2018 - 1:22:pm
topbanner

പ്രതിഷേധത്തിന്റെ പേരില്‍ പെരുവഴിയില്‍ തെമ്മാടിത്തരം കാണിക്കുന്നു; ഹര്‍ത്താലിനെതിരെ നടി പാര്‍വതി

Jikku Joseph
പ്രതിഷേധത്തിന്റെ പേരില്‍ പെരുവഴിയില്‍ തെമ്മാടിത്തരം കാണിക്കുന്നു; ഹര്‍ത്താലിനെതിരെ നടി പാര്‍വതി

കത്വ പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വിമര്‍ശനവുമായി നടി പാര്‍വതി. പ്രതിഷേധത്തിന്റെ പേരില്‍ പെരുവഴിയില്‍ തെമ്മാടിത്തരം കാണിക്കുകയാണെന്ന് നടി പാര്‍വതി ട്വിറ്ററില്‍ കുറിച്ചു.

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുപോകുന്ന വഴിയില്‍ ജനക്കൂട്ടം ആളുകളെ ഉപദ്രവിക്കുകയും അസഭ്യം പറയുകയാണെന്നും പാര്‍വതി കുറ്റപ്പെടുത്തി. ഇത് തെമ്മാടിത്തമാണെന്നും നടി ട്വിറ്ററില്‍ കുറിച്ചു.


സോഷ്യല്‍ മീഡിയയിലൂടെ ഒരുപറ്റം ചെറുപ്പക്കാരാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇതേതുടര്‍ന്ന് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വഴി തടയുകയും യാത്രക്കാരെ കയ്യേറ്റം ചെയ്യുകയുമാണ്. പലയിടത്തും നിര്‍ബന്ധിതമായി കടയടപ്പിക്കുകയും ചെയ്യുന്നുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഹര്‍ത്താല്‍ നടത്താമെങ്കില്‍ ഞങ്ങള്‍ക്കും ആകാമെന്ന വിചിത്രവാദം ഉന്നയിച്ചാണ് ജനകീയ ഹര്‍ത്താല്‍ എന്ന് പേരിട്ട് അക്രമങ്ങള്‍ അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നത്. ദേശീയ പാതയില്‍ ഉള്‍പ്പെടെ സമരക്കാര്‍ വഴിതടയുന്നുണ്ട്. മലപ്പുറം ഭാഗത്താണ് വഴിതടയല്‍ ഏറ്റവും രൂക്ഷമായി നിലനില്‍ക്കുന്നത്.

English summary
actress parvathy against harthal for aasifa
topbanner

More News from this section

Subscribe by Email