topbanner
Thursday November 23rd, 2017 - 7:19:am
topbanner
Breaking News

നായിക പദവി ലഭിക്കുന്നത് തൊലിവെളുപ്പുള്ള സ്ത്രീകള്‍ക്ക് മാത്രം; നടി പാര്‍വതി

NewsDesk
 നായിക പദവി ലഭിക്കുന്നത് തൊലിവെളുപ്പുള്ള സ്ത്രീകള്‍ക്ക് മാത്രം; നടി പാര്‍വതി

മലയാളസിനിമയില്‍ വംശീയതയും സവര്‍ണ മനോഭാവവും ഉണ്ടെന്ന് നടി പാര്‍വതി. ഹോളിവുഡില്‍ പോലും വംശീയത ഉള്ളതായി നമ്മള്‍ പറയുന്നുണ്ട്. നമ്മുടെ സിനിമയില്‍ തന്നെ നോക്കിയാലും വംശീയത കാണാന്‍ സാധിക്കും. എന്തുകൊണ്ടാണ് നമ്മള്‍ സമൂഹത്തിലെ ഉപരി വര്‍ഗത്തിന്റെ അഭിരുചിക്കനുസരിച്ച് സിനിമകള്‍ ചെയ്യുന്നെതെന്ന് പാര്‍വ്വതി ചോദിച്ചു.

വംശീയതയും വര്‍ണവെറിയും ഏറ്റവും കൂടുതലുള്ളത് സ്ത്രീ കഥാപാത്രങ്ങളിലേക്കെത്തുമ്പോഴാണെന്ന് ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വ്വതി പറഞ്ഞത് . തൊലിവെളുപ്പുള്ള സ്ത്രീകള്‍ക്ക് മാത്രം നായിക പദവി ലഭിക്കുന്നതിന്റെ കാരണവും ഇതു തന്നെയാണ്. കമ്മട്ടിപ്പാടം സിനിമയില്‍ വിനായകന്‍ ചെയ്തതുപോലെയുള്ള ഒരു സ്ത്രീ കഥാപാത്രം ഉണ്ടാകാത്തതിന് കാരണം ഇതാണെന്നും പാര്‍വതി പറയുന്നു.

Read more topics: actress, parvathy,
English summary
actress parvathy about malayalam movie
topbanner topbanner

More News from this section

Subscribe by Email