topbanner
Sunday February 25th, 2018 - 5:21:pm
topbanner
Breaking News

പുതിയ രൂപത്തില്‍ ആരാധകരെ ഞെട്ടിച്ച് മീര ജാസ്മിന്‍

Jikku Joseph
പുതിയ രൂപത്തില്‍ ആരാധകരെ ഞെട്ടിച്ച് മീര ജാസ്മിന്‍

ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് മീരാ ജാസ്മിന്‍. എന്നാല്‍ സിനിമാ മേഖലയില്‍ നിന്നുള്ള മീരയുടെ പിന്മാറ്റം വളരെ പെട്ടെന്നായിരുന്നു. വിവാഹം കഴിഞ്ഞതോടെ മീര സ്വകാര്യ ജീവിതത്തിലേയ്ക്ക് പോയി.



പിന്നീട് പത്തു കല്‍പ്പനകള്‍ എന്ന സിനിമയില്‍ ശക്തമായ കഥാപാത്രമായി തിരിച്ചെത്തിയെങ്കിലും വീണ്ടും കുടുംബ ജീവിതത്തിലേയ്ക്ക് മടങ്ങിയിരിക്കുകയാണ് താരം. എന്നാല്‍ ഏറെ നാളുകള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും മീരയെ ആരാധകര്‍ കണ്ടിരിക്കുകയാണ്.



പഴയ ലുക്കിലല്ല താരമിപ്പോള്‍. മുന്‍പത്തേതിനേക്കാള്‍ വണ്ണം വെച്ച രൂപത്തിലാണിപ്പോള്‍. പെട്ടെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് പുതിയ മാറ്റം. ഭര്‍ത്താവിനൊപ്പം ദുബായില്‍ താമസമാക്കിയ താരം ഒരു ജൂവലറിയിലെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. മീരയുടെ സഹോദരിയും ഒപ്പമുണ്ടായിരുന്നു.

English summary
actress meera jasmines new look goes viral
topbanner

More News from this section

Subscribe by Email