Tuesday November 13th, 2018 - 8:35:am
topbanner

ചികിത്സാ വേളയില്‍ മമ്മൂട്ടി വിളിച്ചിട്ടില്ല; ആരാധകര്‍ മെനഞ്ഞ കഥയായിരിക്കുമെന്ന് മമ്ത

NewsDesk
ചികിത്സാ വേളയില്‍ മമ്മൂട്ടി വിളിച്ചിട്ടില്ല; ആരാധകര്‍ മെനഞ്ഞ കഥയായിരിക്കുമെന്ന് മമ്ത

കാന്‍സര്‍ ചികിത്സയ്ക്കിടെ തന്നെ നടന്‍ മമ്മൂട്ടി മാത്രമാണ് വിളിച്ചിരുന്നതെന്ന വാര്‍ത്ത തെറ്റാണെന്ന് നടി മമ്ത മോഹന്‍ദാസ്. ഓസ്‌ട്രേലിയയിലെ എസ്ബിഎസ് മലയാളം റേഡിയോക്കായി ദീജു ശിവദാസ് നടത്തിയ അഭിമുഖത്തിലാണ് മമ്ത ഇക്കാര്യം വ്യക്തമാക്കിയത്.

തന്നെ വിളിച്ച് വിവരം അന്വേഷിച്ചിരുന്ന ഒരേയൊരാള്‍ മമ്മൂട്ടി ആണെന്ന വാര്‍ത്ത തെറ്റാണ്. എങ്ങനെയാണ് ഇങ്ങനെയൊരു വാര്‍ത്ത പുറത്തുവന്നതെന്ന് അറിയില്ല. എല്ലായ്‌പ്പോഴും പിന്തുണ നല്‍കിയ ഒരാളാണ് മമ്മൂക്കയെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ചിലപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ മെനഞ്ഞ കഥയായിരിക്കും ഇതെന്നും മംമ്ത അഭിപ്രായപ്പെടുന്നു.

സിനിമാ മേഖലയില്‍ പലരും തന്നെ അവഗണിച്ചെന്നും മമ്മൂട്ടി മാത്രമാണ് തന്നെ വിളിച്ചതെന്നുമായിരുന്നു വാര്‍ത്ത പരന്നത്. എ്ന്നാല്‍, മമ്മൂട്ടിയുമായി സംസാരിച്ചിട്ട് ഒരു വര്‍ഷമായിക്കാണുമെന്ന് മമ്ത പറയുന്നു.

മമ്മൂക്കയെക്കുറിച്ച് ഞാന്‍ പറഞ്ഞത് അദ്ദേഹത്തെ എപ്പോള്‍ എവിടെവച്ച് കണ്ടാലും, അത് എത്രനാള്‍ കഴിഞ്ഞിട്ടാണെങ്കിലും പറഞ്ഞുനിര്‍ത്തിയിടത്തുനിന്ന് സംസാരം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ്.

സിനിമയുമായി നേരിട്ട് യാതൊരു ബന്ധവുമില്ലായിരുന്നുവെങ്കിലും സിനിമാരംഗത്തുനിന്ന് വിളിച്ച് സൗഖ്യം തിരക്കിയിരുന്നവരുണ്ട്. ദിലീപ്, ഇന്ദ്രജിത്ത്, കെപിഎസി ലളിത, ഇന്നസെന്റ്, രാജീവ് പിള്ള തുടങ്ങിയവരൊക്കെ വിളിച്ചിട്ടുണ്ട്. ദിലീപുമായി ഉള്ളത് നാട്യവും കാപട്യവുമില്ലാത്ത സൗഹൃദമാണ്. മനസ് തുറന്ന് സംസാരിക്കാനും കളിയാക്കാനുമൊക്കെ പറ്റുന്ന തരത്തിലുള്ള ബന്ധമാണെന്നും മമ്ത പറഞ്ഞു.

മമ്മൂട്ടിയുടെ വാഗ്ദാനത്തില്‍ വഞ്ചിക്കപ്പെട്ടു : ചാത്തുവേട്ടന് 30000 നല്‍കി ഇന്ദുലേഖ തടിയൂരി..!

Read more topics: actress, mamta mohandas, interview
English summary
actress mamta mohandas's interview
topbanner

More News from this section

Subscribe by Email