Monday December 17th, 2018 - 1:06:pm
topbanner

ഇന്ന് മധുരപിറന്നാള്‍ : പൂര്‍ണ ഗര്‍ഭിണിയായ കാവ്യയുടെ ചിത്രങ്ങൾ പുറത്ത്‌

NewsDesk
ഇന്ന് മധുരപിറന്നാള്‍ : പൂര്‍ണ ഗര്‍ഭിണിയായ കാവ്യയുടെ ചിത്രങ്ങൾ പുറത്ത്‌

കാവ്യാ മാധവന്റെ ആരാധകരെയെല്ലാം അലട്ടിയിരുന്ന ഒരു ചോദ്യമായിരുന്നു കാവ്യ ഗര്‍ഭിണിയാണൊ എന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കു മുന്‍പ് കാവ്യയുടെ അച്ഛന്‍ മാധവന്‍ വാര്‍ത്ത സ്ഥിരീകരിക്കുകയുണ്ടായി.

കാവ്യ എട്ട് മാസം ഗര്‍ഭിണിയാണെന്നും എന്നാല്‍ ആ സന്തോഷം പങ്കിടാന്‍ മീനാക്ഷി അടുത്തില്ലായെന്നുമാണ് അച്ഛന്‍ മാധവന്‍ പറഞ്ഞത്. ബേബി ഷവര്‍ ദിനത്തില്‍ പൂര്‍ണ ഗര്‍ഭിണിയായ കാവ്യയുടെ ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. മഞ്ഞ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് സുന്ദരിയായി നില്‍ക്കുന്ന കാവ്യയാണ് ചിത്രത്തിലുള്ളത്.kavya-madhavan-baby-shower-pictures

മലയാളികളുടെ കരിമിഴിക്കുരുവി കാവ്യാ മാധവന് ഇന്ന് പിറന്നാള്‍. വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞു നിന്ന നടിയാണ് കാവ്യ. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ 1991ല്‍ വെള്ളിത്തിരയില്‍ അരങ്ങേറിയ കാവ്യ ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് ദിലീപിന്റെ നായികയായി തുടക്കം കുറിക്കുന്നത്. പെരുമഴക്കാലം ,ഗദ്ദാമ തുടങ്ങിയ ചിത്രങ്ങളില്‍ സംസ്ഥാന അവാര്‍ഡ് നടിയെ തേടിവന്നിട്ടുണ്ട്. പൂക്കാലം വരവായി എന്ന കമല്‍ ചിത്രത്തില്‍ തുടങ്ങി, നവാഗതനായ ഖായിസ് മിലന്‍ സംവിധാനം ചെയ്ത ആകാശവാണി വരെ 25 വര്‍ഷങ്ങള്‍ കൊണ്ട് 73 ഓളം ചിത്രങ്ങളിലാണ് കാവ്യ അഭിനയിച്ചത്.malayalam-actress-kavya-madhavan-birthday

കാവ്യയുടെ ആദ്യ നായകനുമാണ് ദിലീപ്. പിന്നീട് മിഴിരണ്ടിലും, മീശമാധവന്‍, സദാനന്ദന്റെ സമയം, റണ്‍വേ, വെള്ളരി പ്രാവിന്റെ ചങ്ങാതി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇവര്‍ താരങ്ങളായി. അടൂരിന്റെ പിന്നെയും ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. ജനപ്രിയന്‍ ദിലീപിന്റെ ഭാഗ്യനായികയായ തിളങ്ങിയ കാവ്യ പിന്നീട് ജീവിതത്തിലും ഒന്നിച്ചു.നവംബര്‍ 25ന് എറണാകുളത്ത് വെച്ചായിരുന്നു ലളിതമായ താര വിവാഹം.മഞ്ജു വാര്യരുമായുള്ള ബന്ധം വേര്‍പിരിയാന്‍ കാരണം തന്നെ കാവ്യയാണ് എന്ന തരത്തിലുള്ള വാര്‍ത്തയും പ്രചരിച്ചിരുന്നു. ഈ വിഷയങ്ങള്‍ ഒക്കെ നില്‍ക്കുമ്പോള്‍ തന്നെ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് ദിലീപിനോടു പറഞ്ഞിരുന്നെന്നാണ് കാവ്യ പറയുന്നത്. ഇക്കാര്യം ആദ്യം തുറന്നു പറഞ്ഞതും ദിലീപിനോടായിരുന്നു. തെങ്കാശിപ്പട്ടണം സിനിമയുടെ സെറ്റില്‍ വെച്ച്.kavya-madhavan-baby-shower-pictures

ദിലീപിനെ വിവാഹം കഴിക്കാനുള്ള കാരണം വ്യക്തമാക്കി കാവ്യ മാധവന്‍ തന്നെ രംഗത്ത് വന്നിരുന്നു.ജീവിതത്തില്‍ ഒരു കൂട്ടുവേണമെന്ന ബന്ധുക്കളുടെയും തന്നെ സ്നേഹിക്കുന്നവരുടെ അന്വേഷണത്തിലാണ് ദിലീപുമായുള്ള വിവാഹക്കാര്യം ഉയര്‍ന്നു വന്നതെന്ന് കാവ്യ. ഗോസിപ്പ് ഉണ്ടായപ്പോള്‍ പോലും വിവാഹക്കാര്യം ചിന്തിച്ചിരുന്നില്ലെന്നും കാവ്യ പറഞ്ഞു.

English summary
actress kavya madhavan birthday baby shower pictures
topbanner

More News from this section

Subscribe by Email