Wednesday September 19th, 2018 - 5:14:pm
topbanner
Breaking News

ഭര്‍ത്താവുമായി പ്രണയത്തിലാണ്; വിവാഹമോചന വാര്‍ത്തകള്‍ക്കെതിരെ കനിഹ

NewsDesk
ഭര്‍ത്താവുമായി പ്രണയത്തിലാണ്; വിവാഹമോചന വാര്‍ത്തകള്‍ക്കെതിരെ കനിഹ

താന്‍ വിവാഹമോചിതയാവുകയാണെന്ന വാര്‍ത്തയ്‌ക്കെതിരെ തെന്നിന്ത്യന്‍ നടി കനിഹ. എട്ടുവര്‍ഷം മുമ്പുള്ള അതേ പ്രണയത്തില്‍ തന്നെയാണ് ഞാനും ഭര്‍ത്താവുമെന്നും അഞ്ച് വയസുള്ള മകനടങ്ങുന്ന സന്തോഷകുടുംബമാണ് തന്റേതെന്നും കനിഹ സോഷ്യല്‍ മീഡിയവഴി പ്രതികരിച്ചു.

സ്‌നേഹത്തില്‍ വിശ്വസിക്കുന്ന ആളാണ് താന്‍. ഭര്‍ത്താവ് ശ്യാമുമായി അതീവ പ്രണയത്തിലാണ്. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് നിര്‍ത്തണമെന്നും താനെന്നും എല്ലാവര്‍ക്കും നല്ലൊരു ദിവസം നേരുന്നുവെന്നും കനിഹ വ്യക്തമാക്കി.

2008 ലായിരുന്നു സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ ശ്യാം രാധാകൃഷ്ണനുമായുള്ള കനിഹയുടെ വിവാഹം. പഴശ്ശിരാജ, ഭാഗ്യദേവത, സ്പിരിറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കു പ്രിയങ്കരിയായിരുന്നു കനിഹ. പത്ത് കല്‍പനകള്‍ എന്ന ചിത്രത്തിലാണ് കനിഹ ഇപ്പോള്‍ അഭിനയിക്കുന്നത്.

തൊടുപുഴയില്‍ പതിനാലുകാരിയെ വിൽക്കാൻ അമ്മയും കൂട്ട്: പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത് കൂട്ടുകാരി

പെണ്‍വാണിഭത്തിനു നടി സുകന്യ അറസ്റ്റിലായോ?

നയൻസ് സത്യന്‍ അന്തിക്കാടിനെ പുലർച്ചെ വിളിച്ചു പറഞ്ഞതെന്ത്?

Read more topics: actress, kaniha, divorce
English summary
actress kaniha denies divorce rumours
topbanner

More News from this section

Subscribe by Email