Saturday November 17th, 2018 - 6:37:pm
topbanner

നടി കല്‍പന അന്തരിച്ചു; ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍

NewsDesk
നടി കല്‍പന അന്തരിച്ചു; ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍

കൊച്ചി: പ്രമുഖ മലയാള ചലചിത്രതാരം നടി കല്‍പന അന്തരിച്ചു. ഷൂട്ടിങ്ങിനായി ഹൈദരാബാദില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഹോട്ടല്‍ മുറിയില്‍ വെച്ച് അബോധാവസ്ഥയില്‍ കണ്ട നടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

റൂം ബോയിയാണ് കല്‍പനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പെട്ടെന്നുതന്നെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ചാര്‍ലിയാണ് ഒടുവില്‍ അഭിനയിച്ച സിനിമ. നടിമാരായ ഉര്‍വശിയും കലാരഞ്ജിനിയും സഹോദരിമാരാണ്. നാടകപ്രവര്‍ത്തകരായ വി.പി. നായരുടെയും വിജയ ലക്ഷ്മിയുടെയും മകളാണ് കല്‍പന.

മലയാള ചലച്ചിത്രങ്ങളില്‍ ഹാസ്യ വേഷങ്ങളാണ് കല്‍പ്പന പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്. മികച്ച സഹനടിക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ അഭിനയത്തിന് ലഭിച്ചു.

ചലച്ചിത്ര സംവിധായകനായ അനിലാണ് ഭര്‍ത്താവ്. ഇവര്‍ പിന്നീട് പിരിഞ്ഞിരുന്നു. ഞാന്‍ കല്‍പ്പന എന്നൊരു മലയാള പുസ്തകം കല്‍പ്പന പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കണ്ടെത്തിയത് റൂം ബോയ്; ദുരൂഹത മാറാതെ കല്‍പനയുടെ മരണം

Read more topics: actress, kalpana, hyderabad
English summary
actress kalpana passes away
topbanner

More News from this section

Subscribe by Email