Wednesday November 14th, 2018 - 10:19:am
topbanner

കണ്ടെത്തിയത് റൂം ബോയ്; ദുരൂഹത മാറാതെ കല്‍പനയുടെ മരണം

NewsDesk
കണ്ടെത്തിയത് റൂം ബോയ്; ദുരൂഹത മാറാതെ കല്‍പനയുടെ മരണം

ഹൈദരാബാദ്: ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കല്‍പനയുടെ മരണം ഹൃദയാഘാതമെന്ന് പ്രാഥമിക വിവരം. മരണം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഡോക്ടര്‍മാര്‍ പിന്നീടുമാത്രമേ പുറത്തുവിടുകയുള്ളൂ.

കല്‍പനയ്ക്ക് പറയത്തക്ക അസുഖങ്ങളൊന്നുമില്ലായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന കല്‍പന സമയത്തിന് ഉണരാത്തതു കണ്ട റൂം ബോയ് വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് അബോധാവസ്ഥയിലാണെന്നു കണ്ടത്.

ഉടന്‍ ഹോട്ടല്‍ അധികൃതരെ വിവരം അറിയിക്കുകയും ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാല്‍, ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

മൃതദേഹം വൈകിട്ടോടെ കേരളത്തിലെത്തിക്കും. സംസ്‌കാര ചടങ്ങുകളെ കുറിച്ച് അതിനുശേഷം മാത്രമേ തീരുമാനിക്കൂ എന്നാണ് വിവരം. ഒരു തെലുങ്കു സിനിമയുടെ ഷൂട്ടിങ്ങിനായാണ് കല്‍പന ഹൈദരാബാദിലെത്തിയത്.

കോഴിക്കോടെത്തിയ റൊണാള്‍ഡീന്യോ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

 കല്‍പനയുടെ മരണം; ഞെട്ടലില്‍ നിന്നും മുക്തരാകാതെ മലയാള സിനിമാ ലോകം

Read more topics: actress, kalpana, hotel, room
English summary
actress kalpana found dead in hotel room
topbanner

More News from this section

Subscribe by Email