Tuesday December 11th, 2018 - 2:45:pm
topbanner

നടിയുമായി സ്വകാര്യ ദൃശ്യങ്ങള്‍ പങ്കുവച്ച് കാമുകന്റെ ആത്മഹത്യ ; എല്ലാം തുറന്നുപറഞ്ഞ് നടി

suji
നടിയുമായി സ്വകാര്യ ദൃശ്യങ്ങള്‍ പങ്കുവച്ച് കാമുകന്റെ ആത്മഹത്യ ; എല്ലാം തുറന്നുപറഞ്ഞ് നടി

തമിഴ് സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നിലാനിയുടെ കാമുകന്റെ ആത്മഹത്യയില്‍ വിശദീകരണവുമായി താരം രംഗത്തെത്തി. കാമുകന്‍ ലളിത് കുമാറിന്റെ മരണത്തില്‍ തെളിവുകളില്ലാതിരുന്നിട്ടും മാധ്യമങ്ങള്‍ കെട്ടുകഥ മെനയുകയാണെന്ന് താരം ആരോപിച്ചു. ലളിത് ഒരു മാനസിക രോഗിയാണെന്നും അയാള്‍ തന്റെ കുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

മൂന്നു വര്‍ഷം മുമ്പ് താന്‍ ലളിതിനെ പരിചയപ്പെടുന്നത്. രണ്ടു കുട്ടികളുമായി തനിച്ച് താമസിച്ചിരുന്ന തനിക്ക് ലളിത് ഏറെ സഹായമായിരുന്നു. എന്നാല്‍ ഈ അടുപ്പത്തില്‍ കല്യാണ ആലോചനയുമായി അയാള്‍ മുന്നോട്ട് വന്നതോടെ വിവാഹഭ്യര്‍ത്ഥന നിരസിച്ചു. പിന്നീട് അയാളുടെ സ്വഭാവം മനസിലായതോടെ അകലം പാലിക്കാന്‍ ശ്രമിച്ചു. അതിന് ശേഷം ഞാന്‍ അയാളെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല, നിലാനി പറഞ്ഞു.

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരായി പ്രതിഷേധിച്ച 13 പേരെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചാണ് നിലാനി വാര്‍ത്തകളില്‍ ഇടം നേടിയത്. ദിവസങ്ങള്‍ മുമ്പ് സീരിയില്‍ സെറ്റില്‍ വച്ച് ലളിത് തീ കൊളുത്തി ആത്മഹത്യ ചെയ്തതോടെ നീലാനി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയായിരുന്നു ,

 

Read more topics: serial actress, lover suicide
English summary
actress disclose about why her lover suicide
topbanner

More News from this section

Subscribe by Email