topbanner
Monday December 11th, 2017 - 7:51:am
topbanner
topbanner

ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം: നടി ചാര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

sadu prakash
ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം: നടി ചാര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടി ചാര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകിട്ട് ചാലക്കുടി വാളൂരിലെ ലൊക്കേഷനില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചാര്‍മിളയെ കൊരട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം രാത്രിയോടെയാണ് ചാര്‍മിള ആശുപത്രിയില്‍ നിന്നും മടങ്ങിയത്. നിതീഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ഒരു പത്താം ക്ലാസിലെ പ്രണയം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

പ്രശസ്ത തെന്നിന്ത്യന്‍ നടിയായ ചാര്‍മിള 1991ല്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ധനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇതിനു പിന്നാലെ നാല്‍പ്പതോളം മലയാള സിനിമകളിലും ചാര്‍മിള അഭിനയിച്ചു.

ഇടയ്ക്ക് മലയാള സിനിമയില്‍ നിന്നും വിട്ടുനിന്ന ചാര്‍മിള അടുത്തിടെയാണ് വീണ്ടും സജീവമായത്. അതിനിടെ ചില വിവാദ വെളിപ്പെടുത്തലുകളിലൂടെയും ചാര്‍മിള വാര്‍ത്തകളിലിടം നേടി.

 

Read more topics: actress, charmila, hospitalised
English summary
actress charmila hospitalised
topbanner topbanner

More News from this section

Subscribe by Email