Thursday September 20th, 2018 - 2:13:am
topbanner
Breaking News

പ്രണയസാഫല്യം; നടി ഭാവന വിവാഹിതയായി

Jikku Joseph
പ്രണയസാഫല്യം; നടി ഭാവന വിവാഹിതയായി

തൃശൂര്‍: നടി ഭാവന വിവാഹിതയായി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ കന്നഡ നിര്‍മ്മാതാവ് നവീന്‍ ഭാവനയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. രാവിലെ 9.30 ഓട് കൂടിയാണ് ഭാവനയും നവീനും ബന്ധുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേക്ക് എത്തിയത്. വലിയ സുരക്ഷാ സന്നാഹമാണ് ഇവിടെ ഒരുക്കിയിരുന്നത്.

ക്ഷേത്രത്തിലെ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ കന്നഡ രീതിയിലുള്ള വിവാഹ ചടങ്ങുകള്‍ നടക്കും. ബന്ധുക്കള്‍ക്കും സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകിട്ട് സ്നേഹവിരുന്നുമുണ്ട്. ബംഗളൂരുവില്‍ നവീനിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീടു വിവാഹസല്‍ക്കാരം നടത്തും.

വിവാഹത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം സ്വകാര്യ ഹോട്ടലില്‍ നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങില്‍ രമ്യ നമ്പീശന്‍, സയനോര, ഷഫ്ന, ശ്രിത ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഭാവനയുടെ വിവാഹത്തിന് ആശംസ നേര്‍ന്നു ബോളിവുഡ് നായികയും മുന്‍ ലോക സുന്ദരിയുമായ പ്രിയങ്ക ചോപ്ര വാട്ട്സ്ആപ്പ് സന്ദേശമയച്ചിരുന്നു.

താന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ഭാവന തന്നെയാണ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. കഴിഞ്ഞ ഡിസംബര്‍ 22-നായിരുന്നു ആദ്യം വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. പിന്നീടിത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

English summary
actress bhavana to tie knot with naveen
topbanner

More News from this section

Subscribe by Email