topbanner
Tuesday December 12th, 2017 - 10:15:am
topbanner
topbanner

ആ നടന്‍ ദിലീപല്ലെന്ന് ഭാമ

rajani v
ആ നടന്‍ ദിലീപല്ലെന്ന് ഭാമ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനാകുറ്റം ചുമത്തി ജയിലിലടച്ച ദിലീപിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഒന്നൊന്നായി പൊളിയുന്നു. നടി ഭാമയുടെ ജീവിതം തകര്‍ക്കാന്‍ ശ്രമിച്ചത് ദിലീപാണെന്ന പ്രചരണം നടി ഭാമ തന്നെ പൊളിച്ചടക്കിയിരിക്കുകയാണ്.തന്റെ സിനിമാ ജീവിതം തകര്‍ക്കാന്‍ ശ്രമിച്ച നടന്‍ ദിലീപല്ലെന്നാണ് ഇപ്പോള്‍ ഭാമ തുറന്നടിച്ചിരിക്കുന്നത്. അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ സിനിമാ ജീവിതം തകര്‍ക്കുവാന്‍ ശ്രമിച്ച ഒരു നടനെ കുറിച്ച് പരാമര്‍ശിച്ചത്.

പിന്നീട് അത് ദിലീപാണെന്ന തരത്തില്‍ വാര്‍ത്തകളും എത്തിയിരുന്നു, ഇതിനെത്തുടര്‍ന്നാണ് താരം തന്റെ ഫേസ്ബുക്ക് പേജില്‍ പ്രതികരണം അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തുവാന്‍ വേണ്ടിയാണ് വിശദീകരണമെന്നും താരം പറഞ്ഞു.താന്‍ നല്‍കിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ ചിലര്‍ക്ക് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും അതില്‍ പറഞ്ഞിരിക്കുന്ന നടന്‍ ദിലീപ് അല്ല എന്ന് താന്‍ വെളിപ്പെടുത്തുകയാണെന്നും ഭാമ പറഞ്ഞു.

ഒരാഴ്ച മുന്പ് മറ്റൊരു മാദ്ധ്യമത്തില്‍ മുതിര്‍ന്ന പത്രലേഖകന്‍ എഴുതിയ റിപ്പോര്‍ട്ടുമായി തനിക്ക് യാതൊരുവിധ ബന്ധവും ഇല്ലെന്നും അഭിമുഖത്തിലെ വാക്കുകള്‍ ബന്ധിപ്പിച്ചു വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും ഭാമ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു.ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്‌ബോള്‍ അതിലെ അവസരം മുടക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സജി സുരേന്ദ്രന്‍ തന്നോട് പറഞ്ഞിരുന്നതായണ് അഭിമുഖത്തില്‍ ഭാമ പറഞ്ഞത്.അയാളുടെ പേര് കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും ഭാമ പറഞ്ഞു.

Read more topics: actress, bhama, support, dileep
English summary
actress bhama support dileep
topbanner topbanner

More News from this section

Subscribe by Email