Tuesday November 13th, 2018 - 1:15:pm
topbanner

ഭര്‍ത്താവിനും വീട്ടുകാര്‍ക്കും അതൃപ്തി; ഇനി ചുംബന സീനുകളില്‍ അഭിനയിക്കില്ലെന്ന് നടി പ്രിയാമണി

fasila
ഭര്‍ത്താവിനും വീട്ടുകാര്‍ക്കും അതൃപ്തി; ഇനി ചുംബന സീനുകളില്‍ അഭിനയിക്കില്ലെന്ന് നടി പ്രിയാമണി

ഒരുകാലത്ത് തെന്നിന്ത്യയിലെ സൂപ്പര്‍ നടിയായിരുന്നു പ്രിയാമണി. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ നടിയുടെ ഗ്രാഫും ഇടിഞ്ഞു. ഇപ്പോഴിതാ ഒരു വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ് പ്രിയ. ഇനി ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്നാണ് അവര്‍ പറയുന്നു.

ഭര്‍ത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍ക്കും നായകന്മാരുമായി അടുത്തിടപഴകുന്നത് ഇഷ്ടമല്ലെന്നും അതിനാലാണ് താന്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും പ്രിയാമണി പറയുന്നു. താന്‍ നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫയ്ക്ക് വലിയ താല്‍പര്യമില്ല. അത് സ്വാഭാവികമല്ലേ.

പ്രണയത്തിലായ ചില നടിമാരോട് ഞാന്‍ ഇക്കാര്യം സംസാരിച്ചു. ഇത് നമ്മുടെ ജോലിയല്ലേ, ഞങ്ങളുടെ ബോയ് ഫ്രണ്ട്സ് അങ്ങനെയല്ലെന്നാണ് അവരൊക്കെ പറയുന്നത്. എന്റെ ഭര്‍ത്താവിന് അത്തരം അഭിനയരീതിയോട് ഇഷ്ടമില്ല. ഓണ്‍സ്‌ക്രീന്‍ കിസിംഗൊക്കെ ഒഴിവാക്കുമെന്ന് നടി ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം സിനിമയില്‍ അഭിനയിച്ച് തുടങ്ങിയെന്നും അഭിനയിക്കണം വീട്ടിലിരിക്കരുതെന്നാണ് മുസ്തഫ പറഞ്ഞിരിക്കുന്നതെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു. ഒറ്റനാണയം എന്ന ചിത്രത്തിലൂടെയാണ് പ്രിയ സിനിമയിലെത്തിയത്.

Read more topics: actress, Priyamani, kiss scenes
English summary
actress Priyamani says she does not act in kiss scenes
topbanner

More News from this section

Subscribe by Email