Wednesday September 19th, 2018 - 3:10:am
topbanner
Breaking News

മലയാള സിനിമയിലും കാസ്റ്റിംഗ് കൗച്ച് ശക്തമായിട്ടുണ്ട്: തുറന്നു പറഞ്ഞ് നടി മീന

fasila
മലയാള സിനിമയിലും കാസ്റ്റിംഗ് കൗച്ച് ശക്തമായിട്ടുണ്ട്: തുറന്നു പറഞ്ഞ് നടി മീന

തെന്നിന്ത്യയില്‍ ധാരാളം ആരാധകരുള്ള അഭിനേത്രിയാണ് മീന. എക്കാലവും മനസില്‍ പതിഞ്ഞു നില്‍ക്കുന്ന തരത്തിലുള്ള ധാരാളം കഥാപാത്രങ്ങളെ അവര്‍ മലയാളത്തിനും സംഭാവന ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ മീന എന്ന നടിയോട് പ്രത്യേക അടുപ്പവും സ്‌നേഹവും മലയാളികള്‍ക്കുണ്ട്.

ചലച്ചിത്ര മേഖലയില്‍ അടുത്ത കാലത്തായി നിരന്തരം ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാസ്റ്റിംഗ് കൗച്ച് എന്ന പ്രതിഭാസത്തെക്കുറിച്ചുള്ള നടി മീനയുടെ അഭിപ്രായമാണ് ഇപ്പോള്‍ സിനിമാലോകത്തിനകത്തും പുറത്തും ചര്‍ച്ചയായിരിക്കുന്നത്.തെലുങ്കിലെ ശ്രീ റെഡ്ഡി വിഷയത്തില്‍ ഒരു ചാനലിനോട് പ്രതികരണം നടത്തവെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാള സിനിമയിലും കാസ്റ്റിംഗ് കൗച്ച് എന്ന പ്രതിഭാസം ശക്തമായിട്ടുണ്ടെന്നാണ് മീന വ്യക്തമാക്കിയിരിക്കുന്നത്. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും താനൊക്കെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന കാലത്തും അത് സജീവമായിരുന്നു എന്നും നടി കൂട്ടിച്ചേര്‍ത്തു.സിനിമാ മേഖലയില്‍ മാത്രമല്ല, ഏത് തൊഴിലിടത്തിലായാലും സ്ത്രീകളോട് ഇത്തരം സമീപനം പുലര്‍ത്തുന്നവരുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏതായാലും സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന നിലയില്‍ മീനയുടെ ഈ അഭിപ്രായവും ചര്‍ച്ചയ്ക്ക് വിധേയമാവുമെന്നുറപ്പിക്കാം.

 

Read more topics: actress, Meena, casting couch
English summary
actress Meena about casting couch in film industry
topbanner

More News from this section

Subscribe by Email